head3
head1

അയര്‍ലണ്ടില്‍ ,21 വയസ് കഴിഞ്ഞു മതി ‘സിഗരറ്റ് വലി’യെന്ന് റോയല്‍ കോളജ് ശുപാര്‍ശ

ഡബ്ലിന്‍ :പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നും കുറഞ്ഞ പ്രായം 21 ആക്കണമെന്നും ആര്‍ സി പി ഐ ഗവേഷണം ശുപാര്‍ശ ചെയ്യുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കാവുന്ന നിലവിലെ പ്രായം 18 ആണ്. ഇത് ഉയര്‍ത്തണമെന്നാണ് അയര്‍ലണ്ടിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സി (ആര്‍ സി പി ഐ)യുടെ ‘ടുബാക്കോ 21’ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

പുകവലിക്കാരുടെ എണ്ണം 5% കുറയ്ക്കുകയെന്ന ലക്ഷ്യം നേടുന്നതിന് ഇത് ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.കുറഞ്ഞ പ്രായം 21 ആക്കി ഉയര്‍ത്തിയാല്‍ 15 മുതല്‍ 17 വയസ്സുവരെയുള്ളവരില്‍ പുകവലിയുടെ തോത് 25% വരെയും 18 മുതല്‍ 20 വയസ്സുവരെയുള്ളവരില്‍ 15% വരെയും കുറയ്ക്കാന്‍ കഴിയുമെന്ന് അന്താരാഷ്ട്ര മോഡലിംഗ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും ഏതാണ്ട് 4,500 പേര്‍ പുകവലി മൂലം മരിക്കുന്നതായാണ് കണക്ക്. ഹൃദയം, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ രോഗങ്ങളാല്‍ ആയിരക്കണക്കിന് ആളുകള്‍ കഷ്ടപ്പെടുന്നുണ്ട്.നിയന്ത്രണം ഫലപ്രദമല്ലെന്നും കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കിടയില്‍ പുകയിലയുടെ ഉപയോഗം വര്‍ധിക്കുകയാണെന്നും ആര്‍സിപിഐ പോളിസി ഗ്രൂപ്പിന്റെ മേധാവി പ്രൊഫ. ഡെസ് കോക്സ് പറഞ്ഞു.

പ്രായപരിധി ഉയര്‍ത്തുകയെന്നത് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന സ്റ്റെപ്പാണ്.മിക്കയാളുകളും അവരുടെ കൗമാരപ്രായത്തിലാണ് പുകവലി തുടങ്ങുന്നത്. ഇവര്‍ക്ക് യഥേഷ്ടം സിഗരറ്റ് ലഭിക്കുമെന്നതാണ് പ്രശ്‌നം.നേരിട്ടും സുഹൃത്തുക്കള്‍ മുഖേനയും സിഗരറ്റ് ലഭിക്കുന്നത് എളുപ്പമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.