head1
head3

ഡബ്ലിന്‍ തപസ്യ ഒരുക്കുന്ന നാടകം ‘ഇസബെല്‍’ നവംബര്‍ 26ന് ഡബ്ലിനില്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ നാടകാസ്വാദകര്‍ക്ക് ഒരു ദൃശ്യ വിരുന്നായി ബ്ലാഞ്ചസ്‌ടൌണ്‍ സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 ഞായറാഴ്ച സെന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ ഡബ്ലിന്‍ തപസ്യയുടെ ഏറ്റവും പുതിയ നാടകം ‘ഇസബെല്‍’ അരങ്ങേറുന്നു.

ആനുകാലിക സാമൂഹിക പ്രസക്തിയുള്ള വിഷയം കഥാതന്തുവായ ‘ഇസബെല്‍’ സലിന്‍ ശ്രീനിവാസിന്റെ രചനയില്‍ ബിനു ആന്റണിയും തോമസ് അന്തോണിയും സംവിധാനം നിര്‍വഹിക്കുന്നു. ജെസ്സി ജേക്കബിന്റെ തൂലികയില്‍ പ്രശസ്ത സംഗീതജ്ഞന്‍ സിംസണ്‍ ജോണ്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആലപിക്കുന്നത് അനുഗ്രഹീത ഗായകരായ സാബു ജോസഫ് , മരീറ്റ ഫിലിപ് എന്നിവരാണ്.

പ്രളയം, ഒരു ദേശം നുണപറയുന്നു, പ്രണയാര്‍ദ്രം, നീതിമാന്റെ രക്തം, ലോസ്റ്റ് വില്ല എന്നീ ജനപ്രിയ നാടകള്‍ക്ക് ശേഷം ഡബ്ലിന്‍ തപസ്യ അവതരിപ്പിക്കുന്ന ‘ഇസബെല്‍’ സംഗീതത്തിനും നൃത്തത്തിനും പ്രാമുഖ്യമുള്ള വര്‍ണ്ണാഭമായ അവതരണമാകും ആസ്വാദകര്‍ക്ക് സമ്മാനിക്കുക. തപസ്യയുടെ കലാകാരന്മാര്‍ വേഷമിടുന്ന ‘ഇസബെല്‍’ ബ്ലാഞ്ചസ്‌ടൌണ്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ ചാരിറ്റി ഫണ്ട് ശേഖരണാര്‍ഥമാണ് അവതരിപ്പിക്കുന്നത്.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Leave A Reply

Your email address will not be published.