head1
head3

സ്ലൈഗോയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 21 ന് , ബിഷപ്പ് കെവിന്‍ ഡോറന്‍ മുഖ്യാതിഥി

സ്ലൈഗോ :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 21 ന് നടത്തപ്പെടും.റാത്ത്‌കോര്‍മക് നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന വൈകിട്ട് 4 മണിക്കാരംഭിക്കുന്ന ആഘോഷരാവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മീഡിയ ഓഫീസര്‍ ഡയസ് സേവ്യര്‍ അറിയിച്ചു .
സ്ലൈഗോ ബിഷപ്പ് കെവിന്‍ ഡോറന്‍ മുഖ്യാതിഥിയായെത്തി ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കും.

പതിവ് ചേരുവകള്‍ക്കൊപ്പം നിരവധി പുതുമകളുമായാണ് ഇത്തവണത്തെ ആഘോഷം അതിഥികളെ കാത്തിരിക്കുന്നത്. ഈ പരിപാടിയിലൂടെ Sligo Cancer Support Centreനെ പിന്തുണയ്ക്കാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട് .അസോസിയേഷന്റെ 2025 ലെ ഇയര്‍ പ്ലാനര്‍ ഇതോടൊപ്പം അനാച്ഛാദനം ചെയ്യും.
Booking Linkhttps://www.tickettailor.com/events/sligoindians/1481918

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!