head1
head3

ഡോക്ടര്‍മാരില്ലാതെ ജനറല്‍ പ്രാക്ടീസ് മേഖല ; നിയമനം നടന്നിട്ട് ഒരു വര്‍ഷം

nextalinks2

ഡബ്ലിന്‍ :ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ ജനറല്‍ പ്രാക്ടീസ് മേഖല വെല്ലുവിളികള്‍ നേരിടുന്നു. രാജ്യത്ത് ജിപി മാരുടെ ക്ഷാമം രൂക്ഷമാണ്. നിലവില്‍ സര്‍വീസിലുള്ളവരാകട്ടെ അമിത ജോലിഭാരം മൂലം വലയുകയുമാണ്. രോഗികള്‍ക്ക് സമയബന്ധിതമായി മികച്ച പരിചരണം നല്‍കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുകയാണ്.അയര്‍ലണ്ടില്‍ പ്രായമായവരുടെ എണ്ണം ഏറുകയാണ്.അതിനാല്‍ സ്ലെയിന്റ്‌റെകെയറിന് പ്രാഥമിക ആരോഗ്യ സംരക്ഷണത്തെ കൂടി ആശ്രയിക്കേണ്ടതായി വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഒരു വര്‍ഷമായി ഡോക്ടര്‍മാരെ നിയമിക്കുന്നില്ല

അയര്‍ലണ്ടിന് കൂടുതല്‍ ജി പിമാരെ ആവശ്യമായി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി ഇവിടെ ഡോക്ടര്‍മാരെ നിയമിക്കുന്നതേയില്ല.നൂറുകണക്കിന് ജിപിമാരാണ് വിരമിക്കാനൊരുങ്ങുന്നത്. അവധി ദിവസങ്ങളോ വിശ്രമവേളകളോ ഇല്ലാതെയാണ് പല ജിപിമാരും ജോലി ചെയ്യുന്നത്.കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചില്ലെങ്കില്‍ ആരോഗ്യമേഖലയാകെ വന്‍ പ്രതിസന്ധിയിലാകുമെന്ന് ഐറിഷ് കോളേജ് ഓഫ് ജി പി അടക്കമുള്ള വിവിധ സംഘടനകള്‍ ആശങ്കപ്പെടുന്നു.

ജിപിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ പ്രയോജനപ്പെടുത്തണം

ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനറല്‍ പ്രാക്ടീസില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലേയ്‌സ്‌മെന്റ് അനുവദിക്കുകയും ധനസഹായം നല്‍കുകയും വേണമെന്ന് ഐ സി ജി പി- അസോസിയേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ്സ് ഓഫ് ജനറല്‍ പ്രാക്ടീസ് ഇന്‍ അയര്‍ലണ്ടിന്റെയും (എ യു ഡി പി ജി ഐ) സംയുക്ത റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.ഇവിടെ തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ നടപടി പ്രചോദനമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് അക്കാദമിക് കരിയര്‍ വികസിപ്പിക്കുന്നതിന് അവസരമൊരുക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.അതിനായി ജിപി പ്രാക്ടീസുകളും സര്‍വ്വകലാശാലകളും തമ്മില്‍ മെച്ചപ്പെട്ട ബന്ധങ്ങളുണ്ടാകണം.

ഐ എച്ച് സി എയുടെ ആശങ്കകള്‍ തള്ളി ആരോഗ്യ വകുപ്പ്

അതിനിടെ, പുതിയ കരാറില്‍ പാര്‍ട്ട് ടൈം ജോലി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഓവര്‍ടൈമിന് അര്‍ഹതയുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍ ആശങ്കയറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതക്കുറവില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.സാധാരണ ആഴ്ചയില്‍ 37 മണിക്കൂറിനേക്കാള്‍ താഴെജോലി ചെയ്യുന്നവര്‍ക്ക് ഓവര്‍ടൈം വേതനം ലഭിക്കില്ലെന്നത് പബ്ലിക് സര്‍വ്വീസ് പേ കരാറിലെ മാനദണ്ഡമാണെന്ന് വകുപ്പ് വ്യക്തമാക്കി.

ഡിസിപ്ലനിറി കോഡ് പിഴവുണ്ടെന്ന വാദവും വകുപ്പ് തള്ളിക്കളഞ്ഞു.ഇത് ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ബാധകമായതാമെന്നും വകുപ്പ് വിശദീകരിച്ചു.പുതിയ കരാര്‍ വളരെ വ്യക്തമാണെന്നും അതില്‍ ഒപ്പിടുന്ന പബ്ലിക് കണ്‍സള്‍ട്ടന്റുമാര്‍ക്ക് ഓഫ്-സൈറ്റ് പ്രൈവറ്റ് പ്രാക്ടീസില്‍ ഏര്‍പ്പെടാന്‍ അനുമതിയുണ്ടാകുമെന്നും വകുപ്പ് പറഞ്ഞു.

 ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a</a

Comments are closed.