head3
head1

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പിന്നിലെ ശക്തമായ കാരണം തൊഴിലില്ലായ്മതന്നെയെന്ന് ഗവേഷണ റിപ്പോര്‍ട്ട്

ഡബ്ലിന്‍ : തൊഴിലില്ലായ്മ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള തീരുമാനത്തെ ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്ന് ഇ എസ് ആര്‍ ഐയും ധനകാര്യ വകുപ്പും ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു.സാമ്പത്തിക ചക്രത്തിലുടനീളം സ്വയം തൊഴിലിന്റെ നിര്‍ണ്ണായക ഘടകങ്ങള്‍ പരിശോധിക്കുന്നതിനാണ് പഠനം നടത്തിയത്.സ്വയം തൊഴിലെടുക്കുന്നവരിലും ജോലിക്കാരില്ലാത്തവരിലും തൊഴിലില്ലായ്മയുടെ സ്വാധീനം കൂടുതല്‍ ശക്തമാണെന്നും ഗവേഷണം കണ്ടെത്തി.

സംരംഭകത്വം അവശ്യമായും ആവശ്യപ്പെടുന്നവര്‍ വളരെ കുറവാണ്. മറ്റ് അവസരങ്ങളുണ്ടെങ്കില്‍ സ്വയം സംരംഭകത്വത്തിലേയ്ക്ക് കടന്നെത്താനുള്ള സാധ്യത വളരെ കുറവാണെന്നും പഠനം പറയുന്നു.തൊഴില്‍രഹിതര്‍ക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകളില്ലാത്തത് മൂലമാണ് സ്വന്തമായി സംരംഭം ആരംഭിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.മറ്റ് സംരംഭകരും സ്വയം തൊഴിലില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്.സെല്‍ഫ് എംപ്ലോയ്മെന്റ് രംഗത്തെ വര്‍ധനവ് പലപ്പോഴും താല്‍ക്കാലികമാണ്.അല്ലാതെ ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുതകുന്നില്ലെന്നും പഠനം പറയുന്നു.

സ്വയം സംരംഭകത്വത്തിലേയ്ക്കുള്ള പ്രവേശനവും തൊഴിലില്ലായ്മയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും അയഞ്ഞതല്ലെന്നും ഗവേഷണം കണ്ടെത്തി.സ്വയം തൊഴില്‍ ചെയ്യുന്നവരാണ് സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തികളെന്നും വകുപ്പ് പറഞ്ഞു.എല്ലാ പുതിയ സ്ഥാപനങ്ങളും അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ സമ്പദ്വ്യവസ്ഥയുടെ ഉല്‍പ്പാദന ശേഷി കൂട്ടുകയോ ചെയ്യുന്നില്ലെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക ചക്രത്തിനനുസരിച്ച് സ്വയം തൊഴിലിന്റെ ഘടനയും വ്യത്യാസപ്പെടുന്നുണ്ടെന്ന് പഠനം കണ്ടെത്തി.ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയും സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് നയങ്ങള്‍ ശക്തമാക്കുമെന്ന് ധനകാര്യ മന്ത്രി മീഹോള്‍ മക് ഗ്രാത്ത്.ഐറിഷ് സമ്പദ് വ്യവസ്ഥ സമീപകാലത്ത് കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായി.അത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.