head1
head3

സ്‌കൂള്‍ തുറക്കല്‍; സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 12 വരെ കാത്തിരിക്കേണ്ടി വരും

ഡബ്ലിന്‍ : കോവിഡ് -19മായി ബന്ധപ്പെട്ട് അടച്ചിട്ട സ്‌കൂള്‍ വീണ്ടും തുറക്കന്നതിനുള്ള പദ്ധതി നാളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.ഈ പദ്ധതി പ്രകാരം സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസിലെത്തുന്നതിന് ഏപ്രില്‍ 12 വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് സൂചന. സ്‌കൂള്‍ സ്റ്റാഫ് യൂണിയനുകളും സര്‍ക്കാരും തമ്മില്‍ ഇതുസംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്.പദ്ധതിയ്ക്ക് ഇന്ന് അന്തിമരൂപമാകുമെന്നാണ് കരുതുന്നത്. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. അതിന് മുന്നോടിയായി ഇന്നുതന്നെ പദ്ധതി രൂപീകരണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

സ്‌കൂള്‍ തുറക്കല്‍ പ്ലാന്‍ പ്രകാരം പ്രൈമറി വിഭാഗത്തിലെ ജൂനിയര്‍ ഇന്‍ഫന്റ്സ്, സീനിയര്‍ ഇന്‍ഫന്റ്സ്, , ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസുകള്‍ എന്നിവയുള്‍പ്പെട്ട മാര്‍ച്ച് ഒന്നു മുതല്‍ വീണ്ടും തുറക്കുന്നതിനാണ് തീരുമാനമെന്ന് അറിയുന്നു.രണ്ടാം ഘട്ടത്തില്‍, സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും.പ്രൈമറിയുടെ ബാക്കി വിഭാഗത്തിന് ക്ലാസുകള്‍ ആഴ്ചകള്‍ക്കുശേഷമാകും ആരംഭിക്കുക. പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശത്തിന് വിധേയമായിട്ടാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക .ഇവരെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തേര്‍ഡ്, ഫിഫ്ത് ക്ലാസുകളുടെ തിരിച്ചുവരവുമുണ്ടാകും.മാര്‍ച്ച് 26ന് ഈസ്റ്റര്‍ അവധിക്ക് സ്‌കൂളുകള്‍ അവധിയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളില്‍ പലരും ഏപ്രില്‍ 12 വരെ സ്‌കൂളിലേയ്ക്ക് മടങ്ങിവരില്ലെന്നാണ് കരുതുന്നത്.

സ്‌കൂളുകള്‍ തുറക്കുന്നത് ഉറപ്പാക്കുന്നതിന് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പതിവ് കോവിഡ് -19 പരിശോധന നിരന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ആന്‍ഡ് ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍സ് (എന്‍എപിഡി) പ്രസിഡന്റ് മൈക്കല്‍ ക്രെഗന്‍ പറഞ്ഞു.

ആയിരക്കണക്കിന് സ്പെഷ്യല്‍ നീഡ്സ് വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച മുഖ്യധാരാ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് തിരികെയെത്തും.ക്രിസ്മസിന് മുമ്പ് ആദ്യമായാണ് ഈ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറക്കുന്നത്.

സ്പെഷ്യല്‍ നീഡ്സ് സ്‌കൂളുകള്‍ ഈ മാസം ആദ്യം 50 ശതമാനം ഹാജരോടെ ആരംഭിച്ചിരുന്നു. കൂടുതല്‍ സങ്കീര്‍ണ്ണമായ ആവശ്യങ്ങളുള്ള കുട്ടികള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം സ്‌കൂളിലെത്തുന്നുണ്ട്. സ്‌കൂള്‍ വീണ്ടും തുറക്കുന്ന പദ്ധതിയ്ക്കു കീഴില്‍, കുട്ടിക്ക് കോവിഡ് -19 പോലുള്ള ഒരു പകര്‍ച്ചവ്യാധിയില്ലെന്ന് വ്യക്തമാക്കുന്ന ഡിക്ലറേഷന്‍ ഫോം മാതാപിതാക്കള്‍ ഒപ്പിട്ട് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More