head3
head1

ഡബ്ലിനില്‍ സെക്കന്റ് ഹാന്റ് വീടുകളുടെ വിലയും വര്‍ധിക്കുന്നു

ഡബ്ലിന്‍ : ഡബ്ലിനില്‍ സെക്കന്റ് ഹാന്റ് വീടുകളുടെ വിലയും വര്‍ധിക്കുന്നു.കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത്തരം വീടുകളുടെ വില 1.9% വര്‍ധിച്ചുവെന്നാണ് ഡി എന്‍ ജിയില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്.ആവശ്യക്കാരേറെയുള്ളതും പരിമിതമായ സ്റ്റോക്കുമാണ് വില വര്‍ധനവിന് കാരണമായതെന്ന് എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദവുമായുള്ള താരതമ്യത്തിലാണ് വില വര്‍ധനവ് അടയാളപ്പെടുത്തുന്നത്.അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഈ മാസവുമായി ഒത്തുനോക്കുമ്പോള്‍ ഈ വില വര്‍ധന ഇരട്ടിയിലേറെയാണ്.മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷത്തിനുള്ളില്‍ ഡബ്ലിനിലെ സെക്കന്റ് ഹാന്റ് വീടുകളുടെ വില 4.3%മാണ് ഉയര്‍ന്നത്.ഡിസംബര്‍ അവസാനം 3.3% വരെയായിരുന്നു വില വര്‍ധന.

ഡബ്ലിനില്‍ സെക്കന്റ് ഹാന്റ് വീടിന്റെ ശരാശരി വില 2023 മാര്‍ച്ച് അവസാനം 5,19,774 യൂറോയില്‍ നിന്ന് 5,42,110 ആയി ഉയര്‍ന്നെന്ന് ഡാറ്റ പറയുന്നു.വെസ്റ്റ് ഡബ്ലിനിലാണ് വിപണിയിലെ ഏറ്റവും ഉയര്‍ന്ന വില കാണാനായത്.സൗത്ത് ഡബ്ലിനില്‍ 1.6%വും നോര്‍ത്തില്‍ 1.4%വും വില ഉയര്‍ന്നപ്പോള്‍ വെസ്റ്റില്‍ 3.7%മാണ് കൂടിയത്.

2024 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍, വെസ്റ്റ് ഡബ്ലിനിലെ വില വര്‍ധനവിന്റെ നിരക്ക് നഗരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ (7.8%)യാണെന്ന് കണക്കുകള്‍ പറയുന്നു.അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയും 1.3% വര്‍ധിച്ചു. 2022ന്റെ രണ്ടാം പാദത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്.

പകുതിയിലേറെ പ്രോപ്പര്‍ട്ടികളും വാങ്ങിയത് ഫസ്റ്റ് ടൈം ബയേഴ്സായിരുന്നു.ഇവരില്‍ 66% പേരും മോര്‍ട്ട്ഗേജ് എടുത്താണ് വീടുകള്‍ വാങ്ങിയത്. 25% പേര്‍ പണം നല്‍കിയും മറ്റും വീടുകള്‍ വാങ്ങിച്ചു.

എണ്ണം കുറവായിരുന്നതിനാല്‍ വാങ്ങാനെത്തിയവര്‍ തമ്മില്‍ കടുത്ത മല്‍സരമായിരുന്നു. ഇതാണ് വില വര്‍ധിച്ചതിന് കാരണമായതെന്ന് ഡി എന്‍ ജി ഡയറക്ടര്‍ ഓഫ് റിസേര്‍ച്ച് പോള്‍ മുര്‍ഗട്രോയ്ഡ് പറഞ്ഞു.ഈ പ്രവണത തുടരുമെന്നും ഇദ്ദേഹം പറയുന്നു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.

error: Content is protected !!