head3
head1

അയർലണ്ടിലെ മലയാളിയ്ക്ക്  വധ ഭീഷണി ,കുടുംബത്തിന്  കാവലേർപ്പെടുത്തി പോലീസ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍  റിസർച്ച് നഴ്‌സായി   ജോലി ചെയ്യുന്ന മലയാളിയ്ക്കും  കുടുംബത്തിനുമെതിരെ വധഭീഷണിയുയര്‍ത്തി അന്താരാഷ്ട്ര മതഭീകരര്‍.

സോഷ്യല്‍ മീഡിയയിലൂടെ  ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന്  പ്രേക്ഷകര്‍ക്ക് സുപരിചിതനായ സെബാസ്‌ററ്യന്‍ പുന്നയ്ക്കല്‍ ഫിലിപ്പിനെയാണ് അപായപ്പെടുത്തുമെന്ന ഭീഷണി  മതഭീകരര്‍ ഉയര്‍ത്തിയത്.

സെബാസ്റ്റ്യനും, ആലപ്പുഴ ,എറണാകുളം ജില്ലകളിലായുള്ള  അദ്ദേഹത്തിന്റെ  കുടുംബത്തിനെതിരെയുമുള്ള ഭീഷണി തിരിച്ചറിഞ്ഞ ഇന്റലിജന്‍സിന്റെ രഹസ്യ റിപ്പോര്‍ട്ട് പ്രകാരം കേരളാ പോലീസ് അദ്ദേഹത്തിന്റെ കേരളത്തിലെ വസതിയ്ക്ക് കാവല്‍ ഏര്‍പ്പെടുത്തി.

ബൈബിളിനെ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്ന  ഇസ്‌ളാമിക മത മൗലീകവാദികള്‍ക്കെതിരെ മലയാളത്തില്‍ തുടര്‍ച്ചയായും   ലൈവായും  ആശയ സംവാദത്തില്‍ ഏര്‍പ്പെട്ടതോടെയാണ് സെബാസ്റ്റ്യന്‍ ലോകമെമ്പാടുമുള്ള ഭീകരുടെ ‘ഹിറ്റ്ലിസ്റ്റില്‍ ‘ഇടം നേടിയത്.

ഇസ്ലാമിന്റെ ചരിത്രം,ആയത്തുകള്‍,ഹലാല്‍ വ്യാപാരം, യേശു ക്രിസ്തുവും ,ഈസാ നബിയും രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്ന വെളിപ്പെടുത്തല്‍  തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ക്രിസ്ത്യന്‍ മുസ്ലീം  സംവാദങ്ങള്‍ ആയിരക്കണക്കിന് പേരുടെ ശ്രദ്ധ നേടിയിരുന്നു.

ക്രൈസ്തവരെയും,ജൂതന്മാരെയും ശപിച്ചുകൊണ്ടാണ് ഓരോ തവണയും   ബാങ്ക് വിളി  ഉയരുന്നതെന്നുള്ള ഇദ്ദേഹത്തിന്റെ മലയാളം വ്യാഖ്യാനത്തിനെതിരെ കേരളത്തിലെ തീവ്രവാദി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സംഭവത്തെകുറിച്ച്  അന്വേഷണം നടത്തുന്നുണ്ട്.

വധഭീഷണിയെ കുറിച്ചുള്ള പരാമര്‍ശം സെബാസ്റ്റ്യന്‍ അദ്ദേഹത്തിന്റെ വീഡിയോ ചാനലിലൂടെ (Sebastian Punnakkal: Christian – Islam Debates)  ഇന്നലെയാണ് പുറത്തുവിട്ടത്.

ഐറിഷ് മലയാളി ന്യൂസ് 
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More