അയര്‍ലണ്ടില്‍ വര്‍ഷത്തില്‍ ഏഴുമാസം മാത്രം ജോലി ചെയ്താലോ ? സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അടുത്ത വര്‍ഷം മുതല്‍
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നവീകരിച്ച സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ 2025 ജനുവരിയോടെ നിലവില്‍ വരും. ഈ പെര്‍മിറ്റ് അനുസരിച്ച് ഇന്ത്യ അടക്കമുള്ള , യൂറോപ്യന്‍ ഇതര ഇക്കണോമിക് ഏരിയ (EEA) പൗരന്മാര്‍ക്ക് ഓരോ കലണ്ടര്‍ വര്‍ഷത്തിലും സീസണലായി ഏഴു മാസം വരെ അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ അനുവദിക്കും. കൃഷി അല്ലെങ്കില്‍ ടൂറിസം പോലുള്ള മേഖലകളില്‍ ആവശ്യമെങ്കില്‍ സീസണല്‍ എംബ്ലോയ്‌മെന്റ് പെര്‍മിറ്റ് പുതുക്കാനുമാവും.2024 സെപ്റ്റംബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വന്ന അയര്‍ലണ്ടിലെ പുതിയ എംപ്ലോയ്മെന്റ് പെര്‍മിറ്റ് നിയമം അനുസരിച്ച് , സീസണല്‍ വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു പുതിയ സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് (SEP) അവതരിപ്പിക്കുകായിയിരുന്നു . ഈ നിയമത്തിന് മുമ്പ്, സീസണല്‍ ജോലികള്‍ക്കായി അയര്‍ലണ്ടിന് ഒരു പ്രത്യേക പെര്‍മിറ്റ് ഇല്ലായിരുന്നു
ഒരു സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് നേടുന്നതിനുള്ള നടപടികള്‍:
ഒരു സീസണല്‍ പ്ലേസ് മെന്റിനായി ഒരു ഐറിഷ് തൊഴിലുടമയില്‍ നിന്ന് സാധുവായ ഒരു തൊഴില്‍ ഓഫര്‍ നേടുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.
എംപ്ലോയ്മെന്റ് പെര്‍മിറ്റ് അപേക്ഷ: നിങ്ങള്‍ക്ക് ഒരു ജോലി ഓഫര്‍ ലഭിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്കോ ??നിങ്ങളുടെ തൊഴിലുടമക്കോ എന്റര്‍പ്രൈസ്, ട്രേഡ് ആന്‍ഡ് എംപ്ലോയ്മെന്റ് വകുപ്പ് (DETE) മുഖേന സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റിന് അപേക്ഷിക്കാം. പെര്‍മിറ്റിന്റെ ലോഞ്ച് തീയതിയോട് അടുത്ത് DETE വെബ്‌സൈറ്റില്‍ വിശദമായ അപേക്ഷാ നടപടിക്രമങ്ങള്‍ ലഭ്യമാകും.2024 നവംബര്‍ മാസം തന്നെ നവീകരിച്ച സ്‌കീമിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ,അയര്‍ലണ്ടില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത് നീളാനുള്ള സാധ്യതയുമുണ്ട്.
വിസ അപേക്ഷ (ബാധകമെങ്കില്‍): ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് , അയര്‍ലണ്ടില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് ദീര്‍ഘകാല ‘ഡി’ വിസയ്ക്ക് അപേക്ഷിക്കേണ്ടി വന്നേക്കാം. ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (INIS) വഴിയാണ് ഈ ആപ്ലിക്കേഷ നല്‍കേണ്ടത്.
പ്രധാന പരിഗണനകള്‍:
യോഗ്യത: എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അത് DETE വഴി വിവരിക്കും.
ഡോക്യുമെന്റേഷന്‍: സാധുവായ പാസ്പോര്‍ട്ട്, ജോബ് ഓഫര്‍ ലെറ്റര്‍, മറ്റ് ആവശ്യമായ സഹായ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ തയ്യാറാക്കുക.ഒട്ടേറെ വ്യാജ റിക്രൂട്ട്‌മെന്റ് ഇടപാടുകാര്‍ പുതിയ സാഹചര്യത്തില്‍ രംഗത്തെത്താന്‍ സാധ്യതയുണ്ട്.
കാര്‍ഷിക മേഖലയില്‍ വര്‍ക്ക് പെര്‍മിറ്റ് നേടുന്നവരുടെ എണ്ണം പെരുകുന്നു
കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കിടെ അയര്‍ലണ്ടിന്റെ കാര്‍ഷിക മേഖലയിലേയ്ക്ക് മാത്രം ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് നേടി എത്തിയത് 3,291 വിദേശ തൊഴിലാളികളെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസ്, ട്രേഡ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കണക്കുകള്‍.കശാപ്പുതൊഴിലാളികളും മഷ് റൂം സംസ്‌കരണ തൊഴിലാളികളുമുള്‍പ്പെട്ട കണക്കാണിത്.അയര്‍ലണ്ടിന്റെ കൃഷി, വനം, മത്സ്യബന്ധനം എന്നീ മേഖലയിലെത്തിയ തൊഴിലാളികളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.ഒക്ടോബറില്‍ മാത്രം 346 വര്‍ക്ക് പെര്‍മിറ്റുകളാണ് അനുവദിച്ചത്.സെപ്റ്റംബറില്‍ 412,ഓഗസ്റ്റില്‍ 272 എന്നിങ്ങനെയും പെര്‍മിറ്റുകള്‍ നല്‍കി.ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ നല്‍കിയത്, 591 തൊഴിലാളികളാണ് ഈ മാസമെത്തിയത്. ജൂലൈയില്‍ 402 പേരും അയര്‍ലണ്ടിലെത്തി.
പത്ത് മാസത്തിനുള്ളില്‍ ഡോണ്‍ മീറ്റ്സ് അയര്‍ലണ്ട് 662 തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയെന്ന് കണക്കുകള്‍ പറയുന്നു.ആംഗ്ലോ ബീഫ് പ്രോസസേഴ്‌സ് അയര്‍ലണ്ട് അണ്‍ലിമിറ്റഡ് കമ്പനി 226, ലിഫി മീറ്റ്‌സിന് (കാവന്‍) 148, റോസ്‌ഡെറ ഐറിഷ് മീറ്റ് 124, കില്‍ഡെയര്‍ ചില്ലിംഗ് 111 എന്നിങ്ങനെ പെര്‍മിറ്റുകള്‍ നല്‍കി.ഒക്ടോബര്‍ അവസാനത്തോടെ ടിയര്‍ണനെയില്‍ മഷ്‌റൂംസിന് 85 പെര്‍മിറ്റുകള്‍ നല്‍കി.ടുല്ലോ ഗ്രോവേഴ്സ് 66,ടൈ ഹോളണ്ട് 55 എന്നിങ്ങനെയും ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ തൊഴിലാളികളെത്തി.
തൊഴിലാളിക്ഷാമം കുറയ്ക്കാന്‍ പുതിയ സീസണല്‍ പെര്‍മിറ്റ് സംവിധാനം
ഇപ്പോഴും ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമാവാത്ത ഇത്തരം മേഖലയിലെ തൊഴിലാളിക്ഷാമം കുറയ്ക്കാന്‍ പുതിയ സീസണല്‍ പെര്‍മിറ്റ് സംവിധാനം സഹായകമായെന്നാണ് വിലയിരുത്തുന്നത്.സ്ഥിരമായി തൊഴിലാളികളെ നിയമിക്കാതെ സീസണല്‍ ജോലിക്കാരെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്കും ഇത് സഹായകമാവും.
സീസണല്‍ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പ്രക്രിയ Seasonal Employment Permit (SEP) കാര്യക്ഷമമാക്കുമെന്ന് ഐറിഷ് സര്‍ക്കാര്‍ കരുതുന്നു, ഏതൊക്കെ മേഖലകളില്‍ പുതുതായി സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് അനുവദിക്കണമെന്ന് പഠനം നടത്തി അടുത്ത വര്‍ഷങ്ങളില്‍ പ്രത്യേക വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുവാനും സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.