ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയതായി രൂപപ്പെടുത്തിയ സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് സ്‌കീം , നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനപ്പെട്ടേയ്ക്കും.
എംപ്ലോയ്മെന്റ് പെര്‍മിറ്റ് ആക്ട് 2024-ന് കീഴില്‍ ഏര്‍പ്പെടുത്തിയ പുതിയ മാറ്റങ്ങള്‍ നാളെ (2024 സെപ്റ്റംബര്‍ 2-ന് ) പ്രാബല്യത്തില്‍ വരും. ഈ സ്‌കീം പ്രത്യേക മേഖലകളിലെ ഹ്രസ്വകാല തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സീസണല്‍ റോളുകളില്‍ ജോലിയ്ക്കായി അയര്‍ലണ്ടിലെത്താനുള്ള ഒരു സ്‌കീമാണിത്.
യോഗ്യതയും അപേക്ഷയും
: 2025 മുതല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലാണ് ഈ സ്‌കീം ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത് . സീസണല്‍ തൊഴിലാളികളെ നിയമിക്കുന്നതിന് ഈ മേഖലയിലെ തൊഴിലുടമകള്‍ക്ക് വര്‍ഷം തോറും രജിസ്റ്റര്‍ ചെയ്യാം. പെര്‍മിറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ആവര്‍ത്തിച്ചുള്ള സീസണല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ്, കൃഷിയും ടൂറിസവും പോലുള്ള ഹ്രസ്വകാല തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ സഹായിക്കുന്നു.അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചേക്കും.
പെര്‍മിറ്റ് വ്യവസ്ഥകള്‍
ഈ സ്‌കീം പ്രകാരം താമസം, പരിശീലനം, ചെലവുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചുമതലകള്‍ തൊഴിലുടമയുടെ ഉത്തരവാദിത്വമായിരിക്കും. ഇത്തരത്തില്‍ നടപ്പാക്കുന്ന പ്രത്യേക വ്യവസ്ഥകളോടെ സീസണല്‍ പെര്‍മിറ്റുകള്‍ നിയന്ത്രിക്കപ്പെടും.ഓരോ വര്‍ഷവും നിശ്ചിത മാസങ്ങളിലേയ്ക്ക് മാത്രമായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക.( ഉദാഹരണമായി വിളവെടുപ്പ് കാലം),നിശ്ചിത കാലാവധിയ്ക്ക് ശേഷം ഇവര്‍ രാജ്യം വിടണം. എന്നാല്‍ വീണ്ടും അടുത്ത വര്‍ഷങ്ങളിലും ,ആവശ്യമെങ്കില്‍ പെര്‍മിറ്റ് പുതുക്കി നല്‍കും.
തൊഴിലാളികള്‍, സീസണല്‍ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം ഉപയോഗിക്കുന്നത് തുടരാനാകുമെന്ന് ഉറപ്പാക്കാന്‍ ,അവരെ നിയോഗിക്കുന്ന തൊഴിലുടമകളും , നിശ്ചിത നിയമ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.
തൊഴിലാളിയുടെ അവകാശങ്ങളും തൊഴിലാളി സംരക്ഷണവും
പുതിയ നിയമം തൊഴിലാളികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ ഒരു നിശ്ചിത കാലയളവിനുശേഷം പുതിയ തൊഴിലുടമകള്‍ക്ക് കൈമാറാനുള്ള അവകാശവുമുണ്ട്. ഇതുവഴി തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ചൂഷണ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും തൊഴിലാളിയെ സഹായിക്കാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
ക്വോട്ടകളും അഡ്ജസ്റ്റ്മെന്റുകളും
: സ്‌കീമില്‍ വിവിധ മേഖലകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ക്വാട്ടകള്‍ ഉള്‍പ്പെടുന്നു, ഒരു പ്രത്യേക തൊഴില്‍ മേഖലയ്ക്ക് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ വിതരണം ചെയ്യില്ല. അവയുടെ വിതരണം തൊഴില്‍ വിപണി ആവശ്യങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാരിന് ക്രമീകരിക്കാന്‍ കഴിയും. സാമ്പത്തിക സാഹചര്യങ്ങളോടും തൊഴിലുടമയുടെ ആവശ്യങ്ങളോടും സമരസപ്പെടുത്തിയാവും കൂടുതല്‍ തൊഴിലാളികളെ അനുവദിക്കേണ്ടതുണ്ടോ എന്ന് സര്‍ക്കാര്‍ നിര്‍ണ്ണയിക്കുക.
ആശങ്കകളും, വിപത്തുകളും
നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നുള്ള സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് മാത്രമായിരുന്നു ഇത് വരെ അയര്‍ലണ്ടില്‍ എത്തിയിരുന്നത്.എന്നാല്‍ പുതിയ സീസണല്‍ എംപ്ലോയ്മെന്റ് സ്‌കീം നയത്തിന്റെ ഭാഗമായി ജോലി പരിചയത്തിന് പ്രത്യേക ആവശ്യമൊന്നും ഇതേ വരെ ഏര്‍പ്പെടുത്തിയിട്ടില്ല.അതുകൊണ്ടുതന്നെ സംഘടിത റിക്രൂട്ട്‌മെന്റുകള്‍ക്ക് പുറമെ ,ജോലി തട്ടിപ്പുകളും ഇതിന്റെ ഭാഗമായി ,കൂടുതല്‍ ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.