head3
head1

പുതുവര്‍ഷം മുതല്‍ സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ സ്‌കോര്‍ കാര്‍ഡ് സംവിധാനത്തിലേയ്ക്ക്…

ഡബ്ലിന്‍ : ഐറിഷ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടിമുടി പൊളിച്ചെഴുതി സര്‍ക്കാര്‍.

പുതുവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷാ പ്രക്രിയകളില്‍ കര്‍ശനമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് ഐഡന്റിറ്റിയും താമസസ്ഥലവും സ്ഥാപിക്കുന്നതിന് എന്തൊക്കെ വിവരങ്ങളാണ് നല്‍കേണ്ടതെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത കൊണ്ടുവരുന്നതാണ് പുതിയ മാറ്റങ്ങള്‍.

ഐഡന്റിറ്റിയും റസിഡന്‍സിയും സ്ഥാപിക്കുന്നതിന് ആവശ്യമായ തെളിവുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പൗരത്വ അപേക്ഷകള്‍ സ്‌കോര്‍കാര്‍ഡ് സമീപനത്തിലേക്ക് മാറുകയാണ് ഈ മാസം മുതല്‍.

പൗരത്വ അപേക്ഷകള്‍ക്ക് ഇനി സ്‌കോര്‍ സംവിധാനം

പൗരത്വം ലഭിക്കുന്നതിന് അപേക്ഷകര്‍ക്ക് ഓരോ വര്‍ഷവും 150 പോയിന്റ് സ്‌കോര്‍ നേടേണ്ടതായി വരും. ഇതിന് റസിഡന്‍സിയുടെ പ്രൂഫും ആവശ്യമാണ്. സ്‌കോര്‍ 150 പോയിന്റില്‍ എത്തുന്നതുവരെ മുന്‍കൂട്ടി നിശ്ചയിച്ച പോയിന്റ് മൂല്യമുള്ള തെളിവുകള്‍ സമര്‍പ്പിക്കുകയാണ് ഓരോ അപേക്ഷകനും ചെയ്യേണ്ടത്. ഇതിന് സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായാല്‍ വകുപ്പിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും കഴിയും.

അപേക്ഷാ ഫോമില്‍ ക്ലെയിം ചെയ്ത റസിഡന്‍സി കാലയളവ് തെളിയിക്കുന്നതിന് മതിയായ തെളിവ് നല്‍കാനുള്ള ഉത്തരവാദിത്തം അപേക്ഷകന്റേതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അപേക്ഷയോടൊപ്പം താമസത്തിന്റെ മതിയായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിന് കഴിഞ്ഞില്ലെങ്കില്‍ അപേക്ഷകന്‍ അയോഗ്യനാകും.

അതായത് അഞ്ചു വര്‍ഷക്കാലം തുടര്‍ച്ചയായി രാജ്യത്ത് താമസിച്ചു എന്ന് വ്യക്തമാക്കുന്ന അനുബന്ധ രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്കേ ഇന്ന് മുതല്‍ പൗരത്വം ലഭിക്കുകയുള്ളു. താഴെ പറയുന്ന റസിഡന്‍സി പ്രൂഫുകളില്‍ നിന്നാണ് അപേക്ഷകന്‍ ഓരോ വര്‍ഷവും ആവശ്യമായ 150 പോയിന്റുകള്‍ കണ്ടു പിടിക്കേണ്ടത്.

മന്ത്രിയ്ക്കും ഉത്തരവാദിത്വം

അപേക്ഷകന്‍ ക്ലെയിം ചെയ്ത കാലയളവില്‍ രാജ്യത്ത് നിയമപരമായി താമസിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അപേക്ഷ അംഗീകരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് തലവനാണ്. അതിനാല്‍ അപേക്ഷാ പ്രക്രിയയുടെ ഏത് ഘട്ടത്തിലും അപേക്ഷകരില്‍ നിന്ന് ഒറിജിനല്‍ പാസ്‌പോര്‍ട്ടുകള്‍ ആവശ്യപ്പെടാനുള്ള അവകാശം മന്ത്രിയ്ക്ക് നല്‍കിയിട്ടുണ്ട്.

എച്ച്എസ്ഇയിലോ വോളണ്ടറി ഹോസ്പിറ്റലുകളിലോ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പ്രൊവിഷനും പുതിയ സംവിധാനത്തിലുണ്ടാകും. ‘മെഡിക്കല്‍ പ്രാക്ടീഷണര്‍ എംപ്ലോയ്‌മെന്റ് ഹിസ്റ്ററി സംഗ്രഹം’ ഇവരുടെ റസിഡന്‍സി തെളിവായി സ്വീകരിക്കും.

ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ നീക്കമാണ് സര്‍ക്കാര്‍ പൗരത്വത്തിനായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷക്കാലം രാജ്യത്ത് താമസിച്ചിരുന്നു എന്നതും, നിയമപരമായി ആവശ്യാര്‍ത്ഥമാണ് താമസിച്ചതെന്നും തെളിയിക്കേണ്ടി വരും. ജോലി വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് രേഖകള്‍, സോഷ്യല്‍ വെല്‍ഫെയര്‍ രേഖകള്‍, എന്നിവയിൽ ഏതെങ്കിലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അപേക്ഷകന് ഇല്ലെന്ന സാഹചര്യത്തില്‍ അപേക്ഷ നിരസിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടായേക്കാമെന്നത് ഒട്ടറെ പ്രവാസികള്‍ക്ക് അവസരം നഷ്ടപ്പെടുത്തിയേക്കാമെന്നതാണ് പ്രാഥമിക വിലയിരുത്തല്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.

error: Content is protected !!