head3
head1

സ്‌കൂള്‍ മീല്‍സ് പ്രോഗ്രാം സമ്മറിലേയ്ക്ക് കൂടി നീട്ടുന്നതിന് സര്‍ക്കാര്‍ തീരുമാനം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കോവിഡ് -19 ന്റെ ആഘാതം കണക്കിലെടുത്ത് സ്‌കൂള്‍ മീല്‍സ് പ്രോഗ്രാം സമ്മറിലേയ്ക്ക് കൂടി നീട്ടുന്നതിന് സര്‍ക്കാര്‍ തീരുമാനം. സാമൂഹിക സുരക്ഷാ മന്ത്രി ഹെതര്‍ ഹംഫ്രീസ് ആണ് ഇക്കാര്യം അറിയിച്ചത്.എല്ലാ കൗണ്ടികളില്‍ നിന്നുമുള്ള ആയിരക്കണക്കിന് പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് ദിവസവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം പദ്ധതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

സാധാരണയായി സ്‌കൂള്‍ വര്‍ഷത്തില്‍ മാത്രമേ ഈ പ്രോഗ്രാം ലഭ്യമാകൂ . എന്നാല്‍ കോവിഡ് ദുരിതങ്ങള്‍ കണക്കിലെടുത്താണ് സമ്മറിലേയ്ക്കും ദീര്‍ഘിപ്പിക്കുന്നത്. ഇക്കാര്യം പദ്ധതിയിലുള്‍പ്പെട്ട സ്‌കൂളുകളെ അറിയിച്ചുവരികയാണെന്ന് മോണഗാന്‍ കൗണ്ടിയിലെ ഇന്നീസ്‌കീനിലെ സെന്റ് ഡെയ്സ് നാഷണല്‍ സ്‌കൂളിലെത്തിയ മന്ത്രി പറഞ്ഞു.ചിലര്‍ക്കുള്ള ഭക്ഷണം അവരുടെ വീടുകളില്‍ എത്തിക്കും . മറ്റുള്ളവര്‍ സ്‌കൂളില്‍ നിന്നും ഭക്ഷണം ശേഖരിക്കണമെന്ന് മന്ത്രി പറഞ്ഞു.

1,506 സ്‌കൂളുകള്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും 2,30,000 കുട്ടികള്‍ക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. ഇതിനായി ഈ വര്‍ഷം സര്‍ക്കാര്‍ 65 മില്യണ്‍ യൂറോയാണ് നല്‍കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മൂന്ന് സ്‌കീമുകള്‍… ചെലവിടുന്നത് 118 മില്യണ്‍ യൂറോ

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണയായി മൂന്ന് സ്‌കീമുകളിലായി മൊത്തം 118 മില്യണ്‍ യൂറോ ധനസഹായം നല്‍കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂള്‍ അധിഷ്ഠിത സമ്മര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം, സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ബാക്ക് ടു സ്‌കൂള്‍ ക്ലോത്തിംഗ് ആന്റ് ഫുഡ് വെയര്‍, അലവന്‍സ് സ്‌കീം 2021 എന്നിവയാണ് മറ്റ് രണ്ട് പദ്ധതികള്‍.

സമ്മര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും മീല്‍ പ്രോഗ്രാമിലൂടെ നല്‍കും.

ബാക്ക് ടു സ്‌കൂള്‍ ക്ലോത്തിംഗ് ,ഫുട് വെയര്‍ അലവന്‍സ് സ്‌കീമില്‍ അപേക്ഷകള്‍ ഇപ്പോള്‍ നല്‍കാവുന്നതാണ്. യോഗ്യതയുള്ള കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ പേയ്‌മെന്റുകളാണ് ഈ സ്‌കീം മുഖേന നല്‍കുന്നത്.
സെപ്തംബര്‍ 30നോ അതിനുമുമ്പോ 4-11 വയസ്സ് പ്രായമുള്ള ഓരോ കുട്ടിക്കും 150യൂറോ വീതവും 12-22 വയസ്സ് പ്രായമുള്ള ഓരോ വിദ്യാര്‍ത്ഥിക്ക് 275 യൂറോയുമാണ് നല്‍കുന്നത്.

ഈ അലവന്‍സ് 1,11,000 കുടുംബങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.ഇത് 2,04,000 കുട്ടികളാണ് സ്‌കീവിന്റെ ഗുണഭോക്താക്കള്‍. ഇതിനായി 53.5 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി വെളിപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

 

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More