ഡബ്ലിന്‍: രാജ്യത്തെ സ്‌കൂളുകളില്‍ മുന്‍കാലങ്ങളില്‍ നടന്ന ലൈംഗീക പീഡനങ്ങളെ കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ ആരംഭിച്ചതോടെ പീഡനം നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി ഉയരുന്നു.
സ്‌കൂളുകളില്‍ ചരിത്രപരമായ ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കായി ബുധനാഴ്ച മുതല്‍ ഗാര്‍ഡ ആരംഭിച്ച സംവിധാനത്തിലൂടെ 160-ലധികം പേരാണ് ഗാര്‍ഡയ്ക്ക് ഇതിനകം പരാതി നല്കിയിട്ടുള്ളതെന്ന് ഗാര്‍ഡയുടെ വക്താവ് സ്ഥിരീകരിച്ചു.
സ്‌കോപ്പിംഗ് അന്വേഷണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ ഓരോ വ്യക്തിയുമായും നേരിട്ട് ബന്ധപ്പെടാനുള്ള നടപടികളും ഗാര്‍ഡ ആരംഭിച്ചിട്ടുണ്ട്.
98 ശതമാനവും കത്തോലിക്കാ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്ന രാജ്യത്തെ ബോര്‍ഡിംഗുകളിലും ,ഹോസ്റ്റലുകളിലും കാര്യമായ തോതില്‍ ലൈംഗിക പീഡനം നടന്നത് 2005 ന് മുമ്പാണെങ്കിലും ,അതിനു ശേഷമുള്ള കാലത്താണ് പീഡന വിവരങ്ങള്‍ ഇരകള്‍ പുറത്തുവിട്ടത്.1950 മുതലുള്ള പീഡനങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. 308 സ്‌കൂളുകളില്‍ പീഡനം നടന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ആകെ രണ്ടായിരത്തിലധികം പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്യാതെ നിലവിലുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം രജിസ്റ്റര്‍ ചെയ്യുകയും ,ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരുകയും ചെയ്യേണ്ടി വന്നാല്‍ രാജ്യത്തെ സ്‌കൂളുകളുടെ മാനേജ്മെന്റുകള്‍ അടച്ചു പൂട്ടുകയോ,സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കേണ്ടി വരികയോ ചെയ്‌തേക്കാം.
ബോര്‍ഡിംഗ് സ്‌കൂളുകളില്‍ മാത്രമല്ല,ഡേ സ്‌കൂളുകളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ലൈംഗികാതിക്രമണം നടന്നാല്‍ ഇരയെ പിന്തുണയ്ക്കാന്‍ ഗാര്‍ഡ ഒരുങ്ങുകയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.ദുരുപയോഗത്തിന് വിധേയരായവരില്‍ ആജീവനാന്ത സ്വാധീനം ചെലുത്തുന്ന ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഇതാവശ്യമാണെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കോം നൂനന്‍ പറഞ്ഞു.
ലൈംഗീകാതിക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി An Garda Síochána യുടെ പ്രാദേശിക സ്റ്റേഷനില്‍ പരാതിപ്പെടുന്നതിന് പുറമെ GNPSB_SCMU@garda.ie എന്ന ഐ ഡിലേയ്ക്ക് ഇമെയില്‍ വഴിയും , 1800 555 222 എന്ന നമ്പറില്‍ ഗാര്‍ഡ ചൈല്‍ഡ് ലൈംഗികാതിക്രമ റിപ്പോര്‍ട്ടിംഗ് ലൈനിലേക്ക് ഫോണ്‍ വഴിയും പരാതി സമര്‍പ്പിക്കാം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.