head3
head1

ഗാര്‍ഡ സ്റ്റേഷനുകളില്‍’ നിന്നും തട്ടിപ്പ് ഫോണ്‍ കോളുകള്‍….ജാഗ്രതയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം ?

ഡബ്ലിന്‍ : ഫോണ്‍കോള്‍ തട്ടിപ്പുകളെക്കുറിച്ച് ആളുകളെ ജാഗ്രതപ്പെടുത്തുന്നത് ഗാര്‍ഡയാണ്. എന്നാല്‍ ആ കോളുകള്‍ ‘ഗാര്‍ഡാ സ്റ്റേഷനില്‍’ നിന്ന് തന്നെ വരുന്നതാണെങ്കില്‍ എന്തുചെയ്യും. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതുപോലെ എന്നൊക്കെ വേണമെങ്കില്‍ പറയാം. എന്നിരുന്നാലും സത്യമാണ്. ഗാര്‍ഡ സ്റ്റേഷനുകളില്‍ നിന്നെന്ന പോലെ വ്യാജ കോളുകള്‍ വന്നുതുടങ്ങിയെന്നാണ് ഏറ്റവും പുതിയ ‘കള്ള ‘വിശേഷം.ഇവയെക്കുറിച്ച് ജാഗ്രത പാലിയ്ക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു.വെക്സ്ഫോര്‍ഡ്, ഡബ്ലിന്‍, ഡോണഗേല്‍ എന്നിവിടങ്ങളിലെ ഗാര്‍ഡ സ്റ്റേഷനുകളുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന ഈ അഴിമതി രാജ്യത്തുടനീളം നടക്കുന്നതായാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള നിരവധി മലയാളികള്‍ക്കും വ്യാജകോളുകള്‍ എത്തിയതായി വിവരം ലഭിച്ചിട്ടുമുണ്ട്.ഏതാനം പേര്‍ ഇത്തരം കെണിയില്‍ വീണിട്ടുമുണ്ട്.

യഥാര്‍ത്ഥ ഗാര്‍ഡ സ്റ്റേഷനില്‍ നിന്ന് വരുന്നതായി തോന്നുന്ന തട്ടിപ്പ് ഫോണ്‍ കോളുകള്‍ ലഭിച്ചേക്കാമെന്ന് ഗാര്‍ഡ സിയോച്ന പറയുന്നു.സേനയിലെ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന വ്യാജന്മാരില്‍ നിന്ന് ഫോണ്‍ കോളുകള്‍ ലഭിച്ചതായി ഗാര്‍ഡ സിയോചനയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഗാര്‍ഡ വ്യക്തമാക്കി.കോള്‍ ചെയ്യുന്ന നമ്പര്‍ ഒരു യഥാര്‍ത്ഥ ഗാര്‍ഡാ സ്റ്റേഷന്റെ ഫോണ്‍ നമ്പറായാണ് തോന്നുക.കോളുകളില്‍, മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത അല്ലെങ്കില്‍ ഓട്ടോമാറ്റിക് സന്ദേശമാകും ഉത്തരമായി കേള്‍ക്കുക. അത് ഗാര്‍ഡയാണെന്ന് കരുതി ആരോടെങ്കിലും ബന്ധപ്പെടരുത്. അബദ്ധം പറ്റും. അതിനു മുമ്പ് ചില ഓപ്ഷനുകള്‍ സ്വീകരിക്കണമെന്ന് ഗാര്‍ഡ ഓര്‍മ്മിപ്പിക്കുന്നു.

തട്ടിപ്പുകാരന്‍ വ്യക്തിഗത വിവരങ്ങളായിരിക്കും തിരക്കുക. അതല്ലെങ്കില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടെന്ന പേരില്‍ അവരുടെ വിശദാംശങ്ങളായിരിക്കും ആവശ്യപ്പെടുക.

വ്യക്തിഗത വിവരങ്ങള്‍ പങ്കിട്ടയാള്‍ക്ക് ഗാര്‍ഡാ സിയോച്നയെ പ്രതിനിധീകരിച്ചെന്ന പേരില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി മറ്റൊരു സ്‌കാമറില്‍ നിന്നും ഫോളോ അപ്പ് കോളും ലഭിക്കും. അത് ഒരു ഗാര്‍ഡ സ്റ്റേഷനില്‍ നിന്ന് വരുന്നതായി തോന്നും. എന്നാല്‍ അവ യഥാര്‍ഥമല്ല.

ഗാര്‍ഡ സിയോച്ന ഈ രീതിയില്‍ പൊതുജനങ്ങളുമായി ഒരിക്കലും ബന്ധപ്പെടില്ല. തട്ടിപ്പുകാരുമായി ഇടപഴകില്ലെന്ന് പൊതുജനങ്ങള്‍ ഉറപ്പാക്കണം – ഗാര്‍ഡ പ്രസ്താവനയില്‍ പറഞ്ഞു.സ്‌കാമര്‍മാര്‍ അവരുടെ കഥകളും ശൈലികളും മാറ്റിയേക്കാം.എന്നാലും അവരുടെ ലക്ഷ്യം എല്ലായ്പ്പോഴും സമാനമാണ് ,പണമാണ്. ഇക്കാര്യം മനസ്സിലുണ്ടാകണം’ ഗാര്‍ഡ പറഞ്ഞു.

തട്ടിപ്പ്‌കോള്‍ ലഭിക്കുന്നവര്‍ വിളിക്കുന്നയാളുമായി ഇടപഴകരുതെന്ന് ഗാര്‍ഡ ഉപദേശിക്കുന്നു.ഒരിക്കല്‍പ്പോലുംതിരിച്ചുവിളിക്കരുത്. അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ഫോണിന്റെ സ്‌ക്രീനിലോ കീബോര്‍ഡിലോ ഒരു നമ്പര്‍ അമര്‍ത്തുകയോ ചെയ്യരുത്. പകരം, ഹാംഗ് അപ്പ് ചെയ്ത് കോള്‍ അവസാനിപ്പിക്കുക. പണം കൈമാറരുത്. വ്യക്തിഗതമോ സാമ്പത്തികമോ ആയ യാതോരു വിവരങ്ങളും വെളിപ്പെടുത്തരുത്.ഗാര്‍ഡാ അറിയിപ്പില്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More