head3
head1

ഡബ്ലിന്‍ ലൂക്കനില്‍ സത്ഗമയ വിഷു ആഘോഷം ഏപ്രില്‍ 14 ന്

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷവും വിഷുസദ്യയും , വിഷുദിനമായ ഒക്ടോബര്‍ ഏപ്രില്‍ 14 ഞായറാഴ്ച്ച നടത്തപ്പെടുന്നു.

ലൂക്കനിലെ Sarsfields GAA club ല്‍ വച്ച് രാവിലെ 11 മുതല്‍ 4വരെയാണ് ആഘോഷപരിപാടികള്‍ .കേരളത്തിന്റെ തനതായ രീതിയില്‍ ഓട്ടുരുളിയില്‍ കണിയൊരുക്കി കണ്ണനാം ഉണ്ണിയെ ദര്‍ശിച്ച് മുതിര്‍ന്നവരില്‍ നിന്ന് കൈനീട്ടം വാങ്ങുകയെന്നുള്ളത് കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കല്‍ തന്നെയാണ്. പ്രവാസലോകത്ത് അന്യംനിന്ന് പോകുന്ന, ആ പഴയകാല സ്മരണകളെ കോര്‍ത്തിണക്കിയാവും സത്ഗമയ ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിക്കുക.

ബ്രഹ്‌മശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഭദ്രദീപം കൊളുത്തി, വിഷു പൂജകളോടെ പരിപാടികള്‍ ആരംഭിക്കും.വിഷുക്കണി ദര്‍ശനം, വിഷുക്കൈനീട്ടം,വിഷുസദ്യ, തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഭാരതീയ സംസ്‌കാരത്തെക്കുറിച്ചും,ഹൈന്ദവ മൂല്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിനായി കുട്ടികള്‍ക്കായി നടത്തിവന്നിരുന്ന ബാലഗോകുലം വിഷുദിനത്തില്‍ പുനരാരംഭിക്കുകയും ചെയ്യുന്നു.

വിഷു ആഘോഷത്തിലും കുട്ടികളുടെ ബാലഗോകുലത്തിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ 0892510985, 0852669280 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സത്ഗമയ കൂട്ടായ്മയില്‍ പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള Whatsapp link വഴി ജോയിന്‍ ചെയ്യാവുന്നതാണ്.

Follow this link to join the Satgamaya WhatsApp grouphttps://chat.whatsapp.com/JqdaPmgwBb60ILWcJl9MUs

Comments are closed.