ഗോള്‍വേ : അയര്‍ലണ്ടില്‍ ജനറല്‍ നഴ്സായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മിഡ്വൈഫറി പ്രോഗ്രാമിലെ ബിരുദാനന്തര ഹയര്‍ ഡിപ്ലോമ കരസ്ഥമാക്കി മിഡ്വൈഫറിയില്‍ കരിയര്‍ തുടരാന്‍ അവസരമൊരുക്കി Saolta അപേക്ഷ ക്ഷണിച്ചു..
മിഡ്വൈഫാവാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് മിഡ്വൈഫറിയിലെ ഹയര്‍ ഡിപ്ലോമ, എച്ച്എസ്ഇ സ്‌പോണ്‍സര്‍ഷിപ്പ്, റിക്രൂട്ട്മെന്റ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
18 മാസക്കാലം നീണ്ടുനില്‍ക്കുന്ന ഈ പ്രോഗ്രാമിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രൊഫഷണല്‍ ലേണിംഗും നഴ്സിംഗ് പരിചയവും കണക്കിലെടുത്തായിരിക്കും.ഈ പ്രോഗ്രാമില്‍ 26 ആഴ്ചത്തെ പ്രാക്ടിക്കലും 54 ആഴ്ചത്തെ ക്ലിനിക്കല്‍ പ്രാക്ടീസും ഉള്‍പ്പെടുമെന്ന് പോസ്റ്റ് രജിസ്ട്രേഷന്‍ മിഡ്വൈഫറി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മെഡ്ഭ് ഹ്യൂസ് പറഞ്ഞു.
ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സ്‌പോണ്‍സര്‍ഷിപ്പ് നിലവില്‍ സ്പോണ്‍സര്‍ഷിപ്പ് ലഭ്യമായിട്ടുള്ളത്.താത്പര്യമുള്ളവര്‍ക്ക് meadhbhb.hughes@hse.ie എന്ന വിലാസത്തില്‍ അപേക്ഷ ഇമെയില്‍ ചെയ്യാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.