head1
head3

ആകാശത്ത് പാറിപ്പറക്കാം…. യുവാക്കള്‍ക്ക് വൈമാനികനാകാം, അവസരമൊരുക്കി റയ്നെയര്‍

5,000 പുതിയ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നു; പരിശീലനം ഡബ്ലിനില്‍

ഡബ്ലിന്‍ : യൂറോപ്പിലുടനീളം റയ്നെയര്‍ അയ്യായിരം പൈലറ്റുമാരെ നിയമിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,000 പുതിയ പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എന്‍ജിനീയര്‍മാര്‍, ഗ്രൗണ്ട് ഓപ്പറേഷന്‍ പ്രൊഫഷണലുകള്‍ എന്നിവരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കുന്നതിനാണ് റയ്നെയര്‍ പദ്ധതിയിടുന്നത്.

സൗത്ത് ഡബ്ലിനിലെ പുതിയ കേന്ദ്രത്തിലായിരിക്കും ഇവര്‍ക്കുള്ള പരിശീലനം നടത്തുക. പൈലറ്റുമാരുടെ പരിശീലന പദ്ധതിയ്ക്കായി റയ്നെയര്‍ 50 മില്യണ്‍ യൂറോയാണ് നിക്ഷേപിക്കുന്നത്. റയ്നെയര്‍ കേഡറ്റുകളുടെ പ്രത്യേക പരിശീലന പങ്കാളിയായ എയര്‍ലൈന്‍ ഫ്ളൈറ്റ് അക്കാദമിയാകും ഈ കേന്ദ്രം നടത്തുക.

മൂന്ന് ഫുള്‍ മോഷന്‍ സിമുലേറ്ററുകളും രണ്ട് നിശ്ചിത ബേസ് സിമുലേറ്ററുകളുമുള്‍പ്പെട്ടതാണ് ഈ പദ്ധതി. കൂടാതെ സെന്ററില്‍ 15 ക്ലാസ് റൂം, അഞ്ച് പൈലറ്റ് ബ്രീഫിംഗ് റൂമുകള്‍, ക്യാബിന്‍ ക്രൂ ട്രെയിനിംഗ്, എമര്‍ജന്‍സി ഇവാക്യുവേഷന്‍ ഉപകരണം, സ്പെഷ്യലിസ്റ്റ് ക്യാബിന്‍ ഫയര്‍ ട്രയിനിംഗ് സെന്റര്‍ എന്നിവയും ഉള്‍പ്പെടുന്നു.

ഓര്‍ഡര്‍ ചെയ്ത 210 പുതിയ ബോയിംഗ് 737 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റുമാരെ ആവശ്യമുണ്ടെന്ന് റയ്നെയര്‍ സിഇഒ എഡ്ഡി വില്‍സണ്‍ പറഞ്ഞു. സാന്‍ട്രിയിലെ ഈ പുതിയ 50 മില്യണ്‍ വ്യോമയാന പരിശീലന കേന്ദ്രം നടത്തിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ.എഫ്.എ ഡയറക്ടര്‍ ഫ്രാന്‍സിസ് ഫാരെല്‍ പറഞ്ഞു.

റയ്നെയര്‍ പ്രോജക്ടിനെ ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ സര്‍ക്കാര്‍ സഹായം വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാമെന്നും വരദ്കര്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ടുകള്‍ക്ക് നേരിട്ടുള്ള ധനസഹായം നല്‍കുക, വേതന സബ്സിഡി സ്‌കീം വിപുലീകരിക്കുക, ഇന്‍സെന്റീവ്, മറ്റ് മൂലധന ഗ്രാന്റുകള്‍, യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയവയും സര്‍ക്കാരിന് ചെയ്യാനാകുമെന്ന് ഉപ പ്രധാനമന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More