head3
head1

ഫൈനടിച്ച് വാങ്ങിയ കാശിന് വാറ്റ് നല്‍കില്ലെന്ന് വാദിച്ച കമ്പനിയ്‌ക്കെതിരെ കോടതി ക്ലാമ്പിംഗ് ഫീസിന് വാറ്റ് ;റവന്യുവിന് അനുകൂല കോടതി വിധി

ഡബ്ലിന്‍ : ക്ലാമ്പിംഗ് ഫീസിന് വാറ്റ് നല്‍കില്ലെന്ന കാര്‍ പാര്‍ക്ക് ഓപ്പറേറ്റര്‍ കമ്പനിയുടെ നിലപാടിനെതിരെ കോടതി വിധി.നികുതി ഇളവ് സംബന്ധിച്ച അപ്പീലിലാണ് കാര്‍ പാര്‍ക്ക് ഓപ്പറേറ്റര്‍ കമ്പനിയ്ക്ക് തോറ്റത്.റവന്യുവുമായി നടക്കുന്ന ദീര്‍ഘകാല നിയമ പോരാട്ടത്തിനാണ് ഈ വിധിയിലൂടെ അവസാനമായത്.ക്ലാമ്പിംഗ് ഫീസിന്മേല്‍ റവന്യു വാറ്റിനത്തില്‍ ഈടാക്കിയ 1.8 മില്യണ്‍ യൂറോ തിരിച്ച് നല്‍കേണ്ടതില്ലെന്നും ഇതിനാല്‍ ഉത്തരവായി.

ക്ലാമ്പിംഗ് ഫീസിന്മേലുള്ള വാറ്റിനത്തില്‍ റവന്യു ശേഖരിച്ച തുകയുടെ റീഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്.ഇതു സംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ ഹൈക്കോടതി വിധിക്കെതിരെ നാഷണല്‍ വൈഡ് കണ്‍ട്രോള്‍ഡ് പാര്‍ക്കിംഗ് സിസ്റ്റംസ് (എന്‍ സി പി എസ്) നല്‍കിയ അപ്പീലാണ് അപ്പീല്‍ കോടതി തള്ളിക്കളഞ്ഞത്.

ക്ലാമ്പ്-റിലീസ് ഫീസ് അതിക്രമത്തിനുള്ള നാശനഷ്ടമായോ നാശനഷ്ടങ്ങള്‍ക്ക് പകരമായോ കണക്കാക്കാനാവില്ലെന്ന് അപ്പീല്‍ കോടതി വിധിന്യായത്തില്‍ പറഞ്ഞു.ജസ്റ്റിസ് കരോളിന്‍ കോസ്റ്റെല്ലോ അധ്യക്ഷയും ജസ്റ്റിസ് ബ്രയാന്‍ മുറെ, ജസ്റ്റിസ് മൗറീസ് കോളിന്‍സ് എന്നിവര്‍, അംഗങ്ങളുമായ അപ്പീല്‍ കോടതിയുടേതാണ് നിര്‍ണ്ണായക വിധി.

അനുമതിയില്ലാതെ പാര്‍ക്ക് ചെയ്തതിനും പാര്‍ക്കിംഗ് നിയമങ്ങള്‍ ലംഘിച്ചതിനുമുള്ള ശിക്ഷ വാഹനം ക്ലാമ്പിംഗ് വഴി നിശ്ചലമാക്കുകയാണെന്ന് അപ്പീല്‍ കോടതി പറഞ്ഞു.
അതേ സമയം ക്ലാമ്പിംഗ് ചെയ്ത വാഹനം റിലീസ് ചെയ്യുന്നതിനാണ് പണമടയ്ക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ഷോപ്പിംഗ് സെന്ററുകള്‍, ട്രെയിന്‍ സ്റ്റേഷനുകള്‍, ആശുപത്രികള്‍, അപാര്‍ട്ട് മെന്റ് കോംപ്ലക്സുകള്‍ എന്നിവ പോലുള്ള സ്വകാര്യ കാര്‍പാര്‍ക്കുകളില്‍ ക്ലാമ്പ്ചെയ്ത വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് നല്‍കിയ ഫീസുകളില്‍ വാറ്റ് ഈടാക്കിയില്ലെന്ന ടാക്സ് അപ്പീല്‍ കമ്മീഷന്റെ കണ്ടെത്തല്‍ പിഴവായിരുന്നുവെന്ന് കണ്ടെത്തി. 2014 ജനുവരിയിലാണ് കേസ് ആരംഭിച്ചത്.2009 നവംബര്‍ മുതല്‍ 2013 ഒക്ടോബര്‍ വരെ റിലീസ് ഫീസ് അടച്ചതിന് നല്‍കിയ വാറ്റിന്റെ റീഫണ്ട് എന്‍സിപിഎസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

1,77,8458 യൂറോയുടെ പേരിലായിരുന്നു തര്‍ക്കം.

യൂറോപ്യന്‍ യൂണിയന്‍, ഐറിഷ് നികുതി നിയമങ്ങള്‍ പ്രകാരം ഡീ-ക്ലാമ്പ് വാഹനങ്ങള്‍ക്ക് നല്‍കുന്ന സര്‍വ്വീസാണ് റിലീസ് ഫീസ് ക്ലാമ്പിംഗ് എന്നതിന്റെ അടിസ്ഥാനത്തിലാണ് വാറ്റ് റീഫണ്ടിനുള്ള എന്‍ സി പി എസിന്റെ അപേക്ഷ റവന്യൂ നിരസിച്ചത്.ക്ലാമ്പിംഗ് റിലീസ് ഫീസ്, അതിക്രമത്തിനുള്ള നാശനഷ്ടങ്ങളുടെ സ്വഭാവത്തിലുള്ളതാണെന്നും അതിനാല്‍ നികുതി ചുമത്താവുന്ന സര്‍വീസല്ലെന്നുമായിരുന്നു എന്‍സിപിഎസിന്റെ അഭിഭാഷകരുടെ വാദം.

പെര്‍മിറ്റ് അല്ലെങ്കില്‍ പാര്‍ക്കിംഗ് ടിക്കറ്റ് വാങ്ങുമ്പോള്‍ എന്‍ .സി .പി .എസും വാഹനമോടിക്കുന്നവരും തമ്മില്‍ കരാര്‍ രൂപീകരിക്കുന്നുണ്ടെന്ന് ടാക്സ് അപ്പീല്‍ കമ്മീഷന്‍ (ടാക്) വിധിച്ചു.എന്‍ സി പി എസിന് കാര്‍പാര്‍ക്കുകളില്‍ അവകാശമുണ്ടെങ്കിലും അത് കൈവശാവകാശമല്ലെന്നും അതിനാല്‍ അതിക്രമത്തിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും റവന്യൂ അഭിഭാഷകര്‍ വാദിച്ചു.ക്ലാമ്പിംഗില്‍ നിന്നും റിലീസ് ചെയ്യുന്ന സര്‍വീസ് നല്‍കുന്നതിന് എന്‍ സി പി എസ് റിലീസ് ഫീസ് നല്‍കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More