ഡബ്ലിന്‍ : ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് റെന്റ് ടാക്സ് ക്രെഡിറ്റ് അടുത്ത വര്‍ഷം 1,000 ആയി വര്‍ദ്ധിക്കും.250 യൂറോയുടെ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. വര്‍ദ്ധനവിന് ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യം കൂടി നല്‍കി.അതിനാല്‍ ആളുകള്‍ക്ക് 2024ലും 1,000 യൂറോ ക്ലെയിം ചെയ്യാനാകും.
2023 ലെ ബജറ്റിലാണ് റെന്റ് ടാക്സ് ക്രെഡിറ്റ് ആദ്യമായി കൊണ്ടുവന്നത്.പാര്‍പ്പിടവുമായി ബന്ധപ്പെട്ട മറ്റ് സഹായങ്ങളൊന്നും ലഭിക്കാത്ത ആളുകളെ സഹായിക്കാനാണ് മുന്‍ ധനമന്ത്രി പാസ്‌കല്‍ ഡോണോ ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.ഈ വര്‍ഷത്തെ 750 യൂറോ ഇതിനകം ക്ലെയിം ചെയ്തവര്‍ക്ക് 250 യൂറോയുടെ ടോപ്പ്-അപ്പിന് കൂടി അര്‍ഹതയുണ്ടെന്ന് ബജറ്റ് വ്യക്തമാക്കി.
കോസ്റ്റ് റെന്റല്‍ ക്രമീകരണങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഹൗസിംഗ് അസിസ്റ്റന്‍സ് പേയ്‌മെന്റ് (എച്ച് എ പി), ഹൗസിംഗ് അക്കൊമൊഡേഷന്‍ പേമെന്റ്,റെന്റ് സപ്ലിമെന്റ് പേയ്‌മെന്റ് എന്നിവ ലഭിക്കുന്ന വാടകക്കാര്‍ക്ക് റെന്റ് ടാക്സ് ക്രെഡിറ്റിന് അര്‍ഹതയില്ല.
ഇത്തരം നടപടികളേക്കാളുപരി അഫോര്‍ഡബിള്‍ ഹൗസിംഗ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് വേണ്ടതെന്ന് ഹൗസിംഗ് ചാരിറ്റി ത്രെഷോള്‍ഡ് പറഞ്ഞു.റെന്റ് ടാക്സ് ക്രെഡിറ്റ് സകീമിനെ സ്വാഗതം ചെയ്യുന്നതായും സംഘടന പറഞ്ഞു.
ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതെങ്ങനെ
നികുതി നല്‍കുന്ന വാടകക്കാര്‍ക്ക് റവന്യൂവില്‍ നിന്ന് റെന്റ് ടാക്സ് ക്രഡിറ്റ് നേരിട്ട് തിരികെ ക്ലെയിം ചെയ്യാം.ഇത് ലഭിക്കണമെങ്കില്‍ റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡില്‍ (ആര്‍ ടി ബി) ഭൂഉടമ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ഈ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് ക്രഡിറ്റ് കൈകാര്യം ചെയ്യുന്നത്.എന്നാല്‍ ആര്‍ ടി ബി നമ്പരില്ലാത്ത സന്ദര്‍ഭങ്ങളില്‍ വാടക ക്രമീകരണവുമായി ബന്ധപ്പെട്ട മറ്റ് രേഖകളുപയോഗിച്ചും ക്രഡിറ്റ് ക്ലയിം ചെയ്യാം.റെന്റ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിന് നാല് വര്‍ഷം വരെ സമയമുണ്ട്.
വ്യക്തിഗതമായും ക്ലെയിം ചെയ്യാം
വ്യക്തിഗത അടിസ്ഥാനത്തിലും ക്രെഡിറ്റ് ക്ലെയിം ചെയ്യാം. ഹൗസ്‌മേറ്റ്‌സിനോടോ പങ്കാളിയോടോ താമസിക്കുന്നവര്‍ക്കും മുഴുവന്‍ തുകയും ക്ലെയിം ചെയ്യാനാകും.
വിവാഹിതരായ ദമ്പതികള്‍ക്കും സിവില്‍ പാര്‍ട്ണേഴ്സിനും ഒരുമിച്ച് ഇരട്ടി തുക ക്ലെയിം ചെയ്യാം. അങ്ങനെ വന്നാല്‍ 2000 യൂറോ ഇവര്‍ക്ക് ലഭിക്കും.
23 വയസ്സിന് താഴെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ക്രെഡിറ്റ് ക്ലെയിം ചെയ്യാമെന്ന് റവന്യു വക്താവ് വ്യക്തമാക്കി.ഇതു സംബന്ധിച്ച മുന്‍ നിയമത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന്ും വക്താവ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/