head1
head3

പാലസ്തീന്‍ ജോര്‍ദാന്‍ വഴി അഭയം, അയര്‍ലണ്ട് : വരുന്നത് മത വിപ്ലവമോ ?

ഡബ്ലിന്‍: അയര്‍ലണ്ടിലേയ്ക്ക് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തുന്ന രാജ്യമായി ജോര്‍ദാന്‍.

ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസസ് (ഐപിഎഎസ്) സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ജോര്‍ദാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 1,800 ശതമാനത്തിലധികം വര്‍ദ്ധിച്ച് 1,000 ആയി.

2023 ജൂലൈയില്‍ 53 ജോര്‍ദാനിയന്‍ അഭയാര്‍ഥികളാണ് ആകെ അയര്‍ലണ്ടില്‍ ഉണ്ടായിരുന്നത്. ഈ ആഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ എണ്ണം 1,021 ആയി ഉയര്‍ന്നു.

ജൂലൈ 14-ന് അവസാനിച്ച ആഴ്ചയില്‍ മാത്രം ജോര്‍ദാനില്‍ നിന്ന് മൊത്തം 134 പേര്‍ അയര്‍ലണ്ടില്‍ അന്താരാഷ്ട്ര സംരക്ഷണം തേടി, ഏറ്റവും കൂടുതല്‍ എണ്ണം ഉള്ള രാജ്യം. ഏറ്റവും കൂടുതല്‍ പേരെത്തിയ രണ്ടാമത്തെ രാജ്യം പലസ്തീനാണ്, 24.

യഥാര്‍ത്ഥത്തില്‍ ജോര്‍ദാനില്‍ ഇപ്പോള്‍ യാതൊരു ആഭ്യന്തര പ്രശ്ങ്ങളും നിലവിലില്ല. എന്നാല്‍ പലസ്തീനില്‍ നിന്നും ആയിരക്കണക്കിന് പേര്‍ ഇപ്പോഴും ,ജോര്‍ദാനില്‍ എത്തിയ ശേഷം ,അവിടെ നിന്നും യാത്ര ചെയ്ത് അയര്‍ലണ്ടിലെത്തി അഭയം തേടുകയാണ്. ജോര്‍ദാനികളല്ല .പലസ്തീന്‍കാരാണ് ഇങ്ങനെ അയര്‍ലണ്ടിലേക്ക് അഭയം തേടിയെത്തുന്നത്.

.അയര്‍ലണ്ടില്‍ ആളുകള്‍ സംരക്ഷണം തേടുന്ന ആദ്യ പത്ത് രാജ്യങ്ങളില്‍ ഇപ്പോള്‍ ജോര്‍ദാന്‍ ഉണ്ടെന്നാണ് ഇതിനര്‍ത്ഥം. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 40-ാം സ്ഥാനത്തായിരുന്നു ജോര്‍ദാന്‍

ഫിനാഫാളിന്റെ പലസ്തീന്‍ പ്രേമം

ജോര്‍ദാന്‍ വഴി പാലസ്തീനി അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ എത്തുന്നതിന് പ്രധാന പിന്തുണ നല്‍കുന്നത് ,ഭരണകക്ഷിയായ ഫിനാഫാള്‍ ആണെന്നതാണ് പറയപ്പെടുന്നത്. പലസ്തീനികള്‍ക്ക് വേണ്ടി ഏറ്റവും അധികം വാദിക്കുന്നവരില്‍ ഒരാളായ ഐറിഷ് ഉപ പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്‍ ഏപ്രില്‍ മാസത്തിലും ജോര്‍ദാനിലെത്തി പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു.

ഇതിന് ശേഷമുള്ള മാസങ്ങളില്‍ ഗണ്യമായ തോതിലാണ് ജോര്‍ദാനിലുള്ള പലസ്തീനികള്‍ അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്.

ജോര്‍ദാനില്‍ നിന്നുള്ള ഒരു അപേക്ഷകന്റെ ക്ലെയിം വിലയിരുത്തുമ്പോള്‍, അപേക്ഷകന്‍ ജോര്‍ദാനിയന്‍ പൗരത്വം നേടിയിട്ടുണ്ടോ എന്ന് അന്താരാഷ്ട്ര പ്രൊട്ടക്ഷന്‍ ഓഫീസ് ആദ്യം നിര്‍ണ്ണയിക്കേണ്ടതായിരുന്നു.

ഇതിന് സൂക്ഷ്മമായ വിശകലനം ആവശ്യമാണെങ്കിലും അത് നടന്നിട്ടില്ല., കാരണം ഒരു പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് ഒരു വ്യക്തി ജോര്‍ദാനിയന്‍ പൗരത്വം നേടിയെന്ന് അര്‍ത്ഥമാക്കുന്നില്ല.

ഒരു അപേക്ഷകന്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കുകയാണെങ്കില്‍, ജോര്‍ദാനിയന്‍ അധികാരികള്‍ നല്‍കുന്ന ‘പാലസ്തീനിയന്‍ ട്രാവല്‍ പാസ്പോര്‍ട്ട്’/’താല്‍ക്കാലിക പാസ്പോര്‍ട്ട്’ ആണോ ജോര്‍ദാനിയന്‍ ദേശീയ പാസ്പോര്‍ട്ട് ആണോ എന്നും ഐപിഒ പരിശോധിക്കേണ്ടതുണ്ടായിരുന്നു.എന്നാല്‍ ജോര്‍ദാന്‍ വഴി എത്തിയവരുടെ അത്തരത്തിലുള്ള പരിശോധന നടന്നിട്ടില്ല എന്നാണ് വ്യക്തമാവുന്നത്.

അതിനാല്‍, ജോര്‍ദാനിയന്‍ ആയി രജിസ്റ്റര്‍ ചെയ്ത ഒരാള്‍ക്ക് അവരുടെ അഭയാര്‍ത്ഥി ക്ലെയിം പൂര്‍ണ്ണമായി പരിഗണിക്കുന്നത് വരെ ദേശീയതയുടെ പൂര്‍ണ്ണമായ നിര്‍ണ്ണയം ഉണ്ടാകില്ലെന്ന് മനസ്സിലാക്കാം.

നീതിന്യായ വകുപ്പിന്റെ ജൂണ്‍ റിപ്പോര്‍ട്ട് അനുസരിച്ച്, പതിവ് അന്താരാഷ്ട്ര പരിരക്ഷാ നടപടിക്രമത്തില്‍ അപേക്ഷകര്‍ക്കുള്ള ആദ്യ അഭിമുഖത്തിനുള്ള ശരാശരി കാത്തിരിപ്പ് സമയം 55.5 ആഴ്ചയാണ്.

ഇതിനര്‍ത്ഥം, ഈ വര്‍ഷം അന്താരാഷ്ട്ര സംരക്ഷണത്തിനായി അപേക്ഷിച്ച ഒരു ജോര്‍ദാനുകാരനും (പാലസ്തീനിക്കും) ഒരു വര്‍ഷം കഴിഞ്ഞാലും അഭിമുഖത്തിനുള്ള അവസരം ലഭിക്കില്ലെന്ന് തന്നെയാണ്. തീര്‍ച്ചയാക്കല്‍ നീണ്ടുപോയാല്‍ കൂടുതല്‍ കാലം അയര്‍ലണ്ടില്‍ തുടരാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും.

വിശദീകരണം

അന്താരാഷ്ട്ര സംരക്ഷണം തേടുന്ന ജോര്‍ദാനില്‍ നിന്നുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചതിന് നീതിന്യായ വകുപ്പിന് എന്തെങ്കിലും വിശദീകരണമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് , മൈഗ്രേഷന്‍ പാറ്റേണുകള്‍ അവലോകനത്തിലാണെന്ന മറുപടിയായാണ് ലഭിച്ചത്..

ഈ വര്‍ഷം മാത്രം 6,295 നൈജീരിയക്കാര്‍ അയര്‍ലണ്ടില്‍ അഭയം തേടിയെത്തി.ലിസ്റ്റില്‍ ചേര്‍ത്ത അഭയാര്‍ത്ഥികളുടെ എണ്ണം മാത്രം 31,220 ആണ്.എന്നാല്‍ യഥാര്‍ത്ഥ അഭയാര്‍ത്ഥികള്‍ ഇതിന്റെ മൂന്നിരട്ടിയിലധികം വരുമെന്ന സൂചനകളുണ്ട്.

‘അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നുണ്ടെന്നും, സംരക്ഷണം ആവശ്യമുള്ളവര്‍ക്ക് അയര്‍ലണ്ടില്‍ അവരുടെ ജീവിതം സമയബന്ധിതമായി പുനര്‍നിര്‍മ്മിക്കാന്‍ അവസരം നല്‍കുമെന്നും. യോഗ്യതയില്ലാത്തവരെ അവരുടെ ഉത്ഭവ രാജ്യത്തേക്ക് മടക്കി വിടുമെന്നുമാണ് ജസ്റ്റീസ് മന്ത്രി ഹെലന്‍ മാക്എന്ടി അവകാശപ്പെടുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ നിന്നും ഇങ്ങനെ മടക്കി അയയ്ക്കുന്ന അഭയാര്‍ഥികളുടെ എണ്ണം തുച്ഛമാണ്. ഒട്ടകത്തിന് അഭയം കൊടുത്ത അറബിയുടെ ഗതി പോലെയാവുകയാണ് അഭയാര്‍ത്ഥിക്ക് യൂറോപ്പിന്റെ ഗതി. അറബ് ചരിത്രത്തിന്റെ ആരംഭംമുതല്‍ അവര്‍ ശ്രമിച്ചിട്ടും സാധ്യമാകാതിരുന്ന യൂറോപ്യന്‍ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമാണ് അഭയാര്‍ത്ഥി മുന്നേറ്റത്തിലൂടെ പൊളിറ്റിക്കല്‍ ഇസ്ലാം ലക്ഷ്യമിടുന്നതെന്ന വാദവുമായാണ് അയര്‍ലണ്ടിലെ ഫാര്‍ റൈറ്റ് സംഘങ്ങള്‍ ഇത്തരം മുന്നേറ്റങ്ങളെ തടയാന്‍ ശ്രമിക്കുന്നതും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.

error: Content is protected !!