head1
head3

അയര്‍ലണ്ടിലെ അഭയാര്‍ത്ഥികളില്‍ ഏറെയും നൈജീരിയ, പാക്കിസ്ഥാന്‍ ,പാലസ്തീന്‍ രാജ്യങ്ങളില്‍ നിന്നും

ഡബ്ലിന്‍: നൈജീരിയയില്‍ നിന്നും ജോര്‍ദാനില്‍ നിന്നുമുള്ള അഭയാര്‍ത്ഥി അപേക്ഷകരുടെ കേസുകള്‍ക്ക് ആദ്യ പരിഗണന കൊടുത്തുകൊണ്ട് തീര്‍പ്പ് കല്‍പ്പിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക്എന്റി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി അപേക്ഷകര്‍ അയര്‍ലണ്ടിലെത്തിയ രാജ്യങ്ങളാണിവ.അയര്‍ലണ്ടിന്റെ ‘സുരക്ഷിത രാജ്യങ്ങളുടെ’ പട്ടികയില്‍ പെടാത്ത രാജ്യങ്ങളാണ്

ഏപ്രിലില്‍, ഏറ്റവും കൂടുതല്‍ അപേക്ഷകരെത്തിയത് നൈജീരിയയില്‍ നിന്നായിരുന്നു. അല്‍ബേനിയ, അള്‍ജീരിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ബോട്‌സ്വാന, ബ്രസീല്‍, ഈജിപ്ത്, ജോര്‍ജിയ, ഇന്ത്യ, കൊസോവോ, മലാവി, നോര്‍ത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ, മൊറോക്കോ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സുരക്ഷിതമെന്ന് കരുതുന്ന ഒരു രാജ്യത്ത് നിന്നുള്ള അഭയാര്‍ത്ഥികളുടെ അപേക്ഷ വേഗത്തില്‍ പരിഗണിക്കുകയും പരമാവധി 90 ദിവസത്തിനുള്ളില്‍ തീരുമാനം പുറപ്പെടുവിക്കുകയും ചെയ്യും.അവര്‍ക്ക് അഭയം ആവശ്യമാണെന്ന് തെളിയിക്കാനുള്ള ബാധ്യത അപേക്ഷകന്റെ ചുമതലയാണ്.ഇതേ ഗണത്തില്‍ പെടുത്തിയിട്ടില്ലെങ്കിലും എത്രയും വേഗം നൈജീരിയ ,ജോര്‍ദാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജോര്‍ദാനില്‍ നിന്നുള്ള കൂടുതല്‍ അഭയാര്‍ത്ഥികളും പാലസ്തീന്‍കാരാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

2024-ലെ ആദ്യ ആറ് മാസങ്ങളില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെത്തിയത് നൈജീരിയ (2,999), ജോര്‍ദാന്‍ (1,037), പാകിസ്ഥാന്‍ (769), സൊമാലിയ (664), ബംഗ്ലാദേശ് (649) എന്നി രാജ്യങ്ങളില്‍ നിന്നാണ്.

ഈ വര്‍ഷം ജൂണ്‍ 30 വരെ മാത്രം 10,600 പേര്‍ അയര്‍ലണ്ടില്‍ അഭയാര്‍ത്ഥി പദവി തേടിയിട്ടുണ്ട്.കോവിഡ് കാലത്തിന് മുമ്പ് അയര്‍ലണ്ടില്‍ ആകെ ഉണ്ടായിരുന്നത് നാലായിരത്തില്‍ താഴെ അഭയാര്‍ത്ഥികള്‍ മാത്രമാണ്.ഇപ്പോഴത് രാജ്യത്തിന്റെ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ അധികമായി ഉയര്‍ന്നിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</

Comments are closed.

error: Content is protected !!