head1
head3

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ജനങ്ങള്‍ കാത്തിരുന്നു മടുത്തു; കൂടുതല്‍ ടെസ്റ്റര്‍മാരെ റിക്രൂട്ട് ചെയ്യണമെന്ന് ആര്‍എസ്എ

ഡബ്ലിന്‍ : ഡ്രൈവിംഗ് ലൈസന്‍സിനായി കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ടെസ്റ്റര്‍മാരെ റിക്രൂട്ട് ചെയ്യണമെന്ന ആവശ്യവുമായി റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍എസ്എ). ടെസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറക്കാന്‍ പുതുതായി 40 ടെസ്റ്റര്‍മാരെ റിക്രൂട്ട് ചെയ്യണമെന്നാണ് ആര്‍എസ്എ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷം പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട 40 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി ജൂണില്‍ ആര്‍എസ്എ യുടെ ഭാഗമാകും. എന്നിരുന്നാലും, കൂടുതല്‍ ടെസ്റ്റര്‍മാരെ വേണമെന്ന് ആര്‍എസ്എ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അവശ്യ തൊഴിലാളികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുകള്‍ നടത്തുന്നത്. എങ്കിലും അപേക്ഷകര്‍ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ ദുരിതത്തിന് പരിഹാരമേകാനാണ് കൂടുതല്‍ ടെസ്റ്റര്‍മാര്‍ വേണമെന്ന ആവശ്യവുമായി ആര്‍എസ്എ രംഗത്തെത്തിയത്.

അതേസമയം, ഡ്രൈവിംഗ് ടെസ്റ്റിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ കുറച്ച് സമയമെടുക്കുമെന്ന് ആര്‍എസ്എയുടെ ബ്രയാന്‍ ഫാരെല്‍ പറയുന്നു.

’40 അധിക ടെസ്റ്റര്‍മാരെ ആവശ്യപ്പെട്ട് ഞങ്ങള്‍ ഗതാഗത വകുപ്പിന് കത്തെഴുതിയിട്ടുണ്ട്. കാരണം കൂടുതല്‍ ടെസ്റ്റര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ അടുത്ത വര്‍ഷമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിനുള്ള കാത്തിരിപ്പ് സമയം 10 ആഴ്ചയിലേക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കൂ’ – ബ്രയാന്‍ ഫാരെല്‍ പറഞ്ഞു.

അതേസമയം, ഡ്രൈവിംഗ് ലൈസന്‍സിനുള്ള തിയറി ടെസ്റ്റില്‍ പ്രതിമാസം 50,000 പേരെ പങ്കെടുപ്പിക്കാനുള്ള ആര്‍എസ്എയുടെ പുതിയ തീരുമാനം ഡ്രൈവിംഗ് പരിശീലനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ സംഘടനയായ ട്രേഡ് യൂണിയന്‍ യുനൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു.ഡ്രൈവിംഗ് ടെസ്റ്റിനുള്ള ശേഷി വര്‍ധിപ്പുക്കുമ്പോള്‍ ആവശ്യമായു വരുന്ന 600,000 നിര്‍ബന്ധിത ക്ലാസുകള്‍ക്കായി യാതൊരു പദ്ധതിയും ആവിഷ്ടകരിച്ചിട്ടില്ലെന്നും ഇതിനാല്‍ ആര്‍എസ്എയുമായി കൂടിയാലോചന നടത്തണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ഗതാഗത മന്ത്രി ഇമോണ്‍ റയാന് കത്തും നല്‍കിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More