ഡബ്ലിന്‍ : ഞായറാഴ്ച അയര്‍ലണ്ടില്‍ പെരുമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.പെരുമഴയെ മുന്‍നിര്‍ത്തി കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികള്‍ക്ക് മെറ്റ് ഏറാന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച ഉച്ച മുതല്‍ 12 മണിക്കൂറാണ് മുന്നറിയിപ്പ്.തെക്കും തെക്കുകിഴക്കുമുള്ള മറ്റ് കൗണ്ടികളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.കെറി, കാര്‍ലോ, വെക്‌സ്‌ഫോര്‍ഡ്, കില്‍കെന്നി, വിക്ലോ എന്നീ കൗണ്ടികള്‍ക്കും കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലും മുന്നറിയിപ്പ് ബാധകമാക്കിയിട്ടുണ്ട്.
ചില സമയങ്ങളില്‍ മഴ അതിശക്തമാകുമെന്നും പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.കനത്ത മഴയും വെള്ളപ്പൊക്കവും ഡ്രൈവിംഗ് ദുരിതവും അപകടകരവുമാക്കുമെന്ന് മുന്നറിയിപ്പ് പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/