head1
head3

പ്രൊഫഷണല്‍ യോഗ്യതകള്‍ : നിയമം നടപ്പാക്കുന്നതില്‍ അയര്‍ലണ്ടടക്കം 22 അംഗരാജ്യങ്ങള്‍ വീഴ്ച വരുത്തി

ബ്രസല്‍സ് : പൊതുജനാരോഗ്യം അടക്കമുള്ള വിവിധ തൊഴിലുകളില്‍ പ്രൊഫഷണല്‍ യോഗ്യതകള്‍ സംബന്ധിച്ച സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇ യു നിയമങ്ങള്‍ പാലിക്കുന്നതില്‍ അയര്‍ലണ്ട് അടക്കം 22 അംഗരാജ്യങ്ങള്‍ പരാജയപ്പെട്ടെന്ന് ഇ യു കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷന്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രണ്ടുമാസത്തെ സമയമാണ് വീഴ്ചകള്‍ പരിഹരിക്കുന്നതിന് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്.

തൃപ്തികരമായ പ്രതികരണമുണ്ടായില്ലെങ്കില്‍ തുടര്‍നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു.

ബെല്‍ജിയം, ബള്‍ഗേറിയ, ചെക്കിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഗ്രീസ്, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, സൈപ്രസ്, ലാത്വിയ, ലക്സംബര്‍ഗ്, ഹംഗറി, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രിയ, പോളണ്ട്, റൊമാനിയ, സ്ലോവേനിയ, സ്ലൊവാക്യ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് കത്ത് നല്‍കിയത്.പോരായ്മകള്‍ പരിഹരിക്കാനായി രണ്ട് മാസത്തെ സമയമാണ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്നത്.

യൂറോപ്യന്‍ കമ്മീഷന്റെ നോട്ടീസ് ലഭിച്ചെന്ന് അയര്‍ലണ്ട് സ്ഥിരീകരിച്ചു.ഏഴ് തൊഴിലുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ ഗവേഷണ വകുപ്പ് അറിയിച്ചു.കമ്മീഷന്റെ കണ്ടെത്തലുകള്‍ അവലോകനം ചെയ്ത് വരികയാണ്.ഇവ പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഉചിതമായ പ്രതികരണം നല്‍കുമെന്നും വക്താവ് പറഞ്ഞു.

ഉപഭോക്താക്കളുടെയും പൗരന്മാരുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഇ യു രാജ്യങ്ങളില്‍ പ്രൊഫഷണലുകള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത് എളുപ്പമാക്കുന്നതിനാണ് നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.സുരക്ഷാ പ്രത്യാഘാതങ്ങള്‍ മുന്‍ നിര്‍ത്തി പ്രൊഫഷണലുകളുടെ യോഗ്യതകള്‍ പരിശോധിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു.

പ്രൊഫഷണല്‍ യോഗ്യതകളുടെ അഭാവം സര്‍വ്വീസ് സ്വീകരിക്കുന്നവരുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ ഗുരുതരമായ നാശമുണ്ടാക്കാന്‍ ഇടയാക്കിയേക്കാമെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!