head3
head1

അയര്‍ലണ്ടിനെ കാത്തിരിക്കുന്ന ദുരന്തം , അഭയാര്‍ഥി ഭൂമിയാവുമോ ഇവിടം ?

ഡബ്ലിന്‍ : അയര്‍ലണ്ടിനെ ഫലസ്തീന്‍ അഭയാര്‍ഥികളുടെ അഭയകേന്ദ്രമാക്കാനായുള്ള സംഘടിത ശ്രമമെന്ന ആക്ഷേപവുമായി ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍.മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും തീവ്രവാദ ഇസ്‌ളാമിക് ഗ്രൂപ്പുകളുടെ അധിനിവേശത്തിനെതിരെ വാതില്‍ കൊട്ടിയടിക്കുമ്പോഴും ,അയര്‍ലണ്ടിലെ ഭരണപക്ഷവും,പ്രതിപക്ഷവും ഒന്നിച്ച് അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണെന്നാണ് ഐറിഷ് ഫ്രീഡം പാര്‍ട്ടി അടക്കമുള്ള ഫാര്‍ റൈറ്റ് ഗ്രൂപ്പുകളുടെ ആരോപണം.

അയര്‍ലണ്ടില്‍ തുടര്‍ച്ചയായി നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ക്കും, റാലികള്‍ക്കും ഇതിനകം അധിനിവേശത്തിന്റെ ഭാഗമായി അയര്‍ലണ്ടില്‍ കടന്നിട്ടുള്ളവരുടെ സാന്നിധ്യമാണ് ശക്തിപകരുന്നത് എന്ന് ഫാര്‍ റൈറ്റുകാര്‍ ആരോപിക്കുന്നു.

മിഹോള്‍ മാര്‍ട്ടിനും ,മേരി ലൂ മക്‌ഡൊണാള്‍ഡും അടക്കമുള്ള രാഷ്രീയക്കാര്‍ അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ,രാജ്യത്ത് ഇതിനകം ജോലി തേടിയും ,ക്ഷണിച്ചു വരുത്തിയതുമായ അംഗീകൃത കുടിയേറ്റക്കാരുടെ മാതൃക കാട്ടിയാണ്.എന്നാല്‍ ഫാര്‍ റൈറ്റ് ഗ്രൂപ്പുകളാവട്ടെ അനധികൃത കുടിയേറ്റക്കാരെയും,അംഗീകൃത കുടിയേറ്റക്കാരെയും ,കൃത്യമായി തിരിച്ചറിഞ്ഞ് ,അംഗീകൃത കുടിയേറ്റക്കാരുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ തയാറുള്ളവരാണ്.അവര്‍ എതിര്‍ക്കുന്നത് മതാധിഷ്ഠിതമായ അനധികൃത കുടിയേറ്റക്കാരെയാണ്

യഥാര്‍ത്ഥത്തില്‍ ഫിനഗേലും,ഫിനാഫാളും,ഗ്രീന്‍ പാര്‍ട്ടിയും ,ലേബറും അടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഒന്നടങ്കം മതാധിഷ്ടിത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അറിഞ്ഞോ അറിയാതെയോ സ്വീകരിക്കുന്നതെന്ന് ഫാര്‍ റൈറ്റുകാര്‍ ആരോപിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ഉള്ളതുകൊണ്ടാണ് മാർച്ച് എട്ടിന് നടക്കുന്ന റഫറണ്ടത്തിൽ ‘ നോ ‘ വോട്ട് ചെയ്യാനായി ഫാർ റൈറ്റുകാർ തീരുമാനിച്ചിരിക്കുന്നത്.എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും സർക്കാർ കൊണ്ടുവന്ന റഫറണ്ടത്തെ അനുകൂലിച്ച്   യെസ് ‘ വോട്ടിന് പിന്നാലെയാണ് നിലകൊള്ളുന്നത്.എങ്കിലും നോ വോട്ടിലൂടെ തങ്ങളുടെ മുന്നേറ്റം നടത്തുമെന്ന  ഫാർ റൈറ്റുകാരുടെ അവകാശവാദത്തെ ,പ്രചാരണത്തിലൂടെ തോൽപ്പിക്കാമെന്ന വാശിയിലാണ് രാഷ്ട്രീയപാർട്ടിക്കാർ.

ഇറ്റലിയിലും,നെതര്‍ലാന്‍ഡ്സിലും ഹംഗറിയിലും,പോളണ്ടിലും അടക്കം ഫാര്‍ റൈറ്റുകാര്‍ ഭരണം പിടിച്ചെടുത്തത് മത അധിനിവേശത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചു കൊണ്ടാണ്. അയര്‍ലണ്ടിലെ നല്ലൊരു ശതമാനം ആളുകളും കുടിയേറ്റത്തില്‍ ആശങ്കയുള്ളവരാണെന്ന് ഏറ്റവും പുതിയ അയര്‍ലന്‍ഡ് തിങ്ക്‌സ് വോട്ടെടുപ്പ് വെളിപ്പെടുത്തുന്നു.കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയെ അനുകൂലിക്കുന്നവരാണ് രാജ്യത്തെ മൂന്നിലൊന്ന് ആളുകളും. ഇത്തരമൊരു പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നതാണ് ഇവര്‍ പരിഗണിക്കുന്നതെന്നും വോട്ടെടുപ്പ് ഫലം പറയുന്നു.ഇതിനു പുറമേ പ്രധാന പാര്‍ട്ടി അംഗങ്ങളിലും അവയെ പിന്തുണയ്ക്കുന്നവരിലും കുടിയേറ്റ വിരുദ്ധ മനസ്സുള്ളവരുടെ എണ്ണം ഏറുകയാണെന്നും വോട്ടെടുപ്പ് തെളിയിക്കുന്നു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചവരില്‍ മുക്കാല്‍ ഭാഗവും ശക്തമായ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ വോട്ട് ചെയ്യുന്നത് പരിഗണിക്കുമെന്ന് പറഞ്ഞവരാണ്. സിന്‍ ഫെയ്ന്‍ അണികളില്‍ 36 ശതമാനവു ഈ അഭിപ്രായമുള്ളവരാണ് .അനധികൃത കുടിയേറ്റക്കാരെ അനുകൂലിക്കുന്നതിന്റെ പേരിൽ സിൻ ഫെയ്‌നിന്റെയും പിന്തുണ കുറയുകയാണെന്ന് വോട്ടിംഗ് പാറ്റേൺ വ്യക്തമാക്കുന്നു

ഐറിഷ് രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ വൈകാതെ ഉണ്ടാവുമെന്ന സൂചനകളാണ് ഇപ്പോള്‍ ഉയരുന്നത്. അയര്‍ലണ്ടിലെ സംഘടിത കുടിയേറ്റം കാല്‍ നൂറ്റാണ്ടു പിന്നിടുമ്പോള്‍ ഇത് വരെ ഉണ്ടാകാത്ത പ്രശ്‌നങ്ങള്‍ ,ഇപ്പോള്‍ ഉണ്ടാകുന്നുവെങ്കില്‍ അതിന് കാരണം മതാഷ്ഠിതവും,അനധികൃതവുമായ കുടിയേറ്റക്കാരാണെന്ന് ഐറിഷ് ജനത തിരിച്ചറിയുന്നു.

സംഘടിത മുന്നേറ്റം, ആരാണ് പിന്നില്‍

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ലിനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി ഇന്നലെയും നടന്നു.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇസ്രയേലിന് ഉപരോധം ഏര്‍പ്പെടുത്തണമെന്നും അയര്‍ലണ്ടിലെ അംബാസഡറെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു പ്രതിഷേധക്കാര്‍ മുന്നേറിയത്..പാര്‍നെല്‍ സ്‌ക്വയറില്‍ നിന്ന് തുടങ്ങിയ റാലി ഒകോണല്‍ സ്ട്രീറ്റിലൂടെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ സമാപിച്ചു.

‘വംശഹത്യ വേണ്ട, വംശീയ ഉന്മൂലനം വേണ്ട, നിര്‍ബന്ധിത പട്ടിണി വേണ്ട…ഇസ്രായേലി വര്‍ണ്ണവിവേചനം വേണ്ട എന്നീ മുദ്രാവാക്യങ്ങളാണ് റാലിയില്‍ മുഴങ്ങികേട്ടത്.

നൂറോളം ഐറിഷ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ പേരിലാണ് അഭയാര്‍ഥികളായി എത്തി പൗരത്വം നേടിയവരടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത്. .ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് സമീപത്തൊരുക്കിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ സംഗീത പരിപാടികളും ഒരുക്കിയിരുന്നു.

റാലിയില്‍ 50,000 പേര്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്.ഇത് വലിയ കാര്യമല്ലെന്നും മുന്‍ ദേശീയ പ്രതിഷേധ പരിപാടിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്തിരുന്നെന്നും സംഘാടകര്‍ പറയുന്നു.

പലസ്തീനുവേണ്ടിയുള്ള ആവര്‍ത്തിച്ചുള്ള പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ നയത്തെ സ്വാധീനിക്കുമെന്ന് സ്ഥിരം പാലസ്തീന്‍ അനുഭാവി കൂടിയായ പീപ്പിള്‍ ബീഫോര്‍ പ്രോഫിറ്റ് നേതാവ് റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റ് അഭിപ്രായപ്പെട്ടു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി അയര്‍ലണ്ടിന്റെ ഒരു രാഷ്ട്രീയക്കാരനും ബന്ധം പുലര്‍ത്തരുതെന്നും ഇദ്ദേഹം നിര്‍ദ്ദേശിച്ചു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.