head3
head1

പാലസ്തീനെ അങ്ങനെയങ്ങ് പ്രണയിക്കേണ്ട….

ഷോകളില്‍ പാലസ്തീന്‍ അനുകൂല വസ്ത്രങ്ങളും അടയാളങ്ങളും ധരിക്കരുതെന്ന് ആര്‍ ടി ഇ

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഔദ്യോഗിക വാര്‍ത്താ പ്രക്ഷേപണ സ്ഥാപനമായ ആര്‍ ടി ഇയുടെ ഷോകളില്‍ പലസ്തീന്‍ അനുകൂല വസ്ത്രങ്ങളും അടയാളങ്ങളും ധരിക്കരുതെന്ന് പങ്കെടുക്കുന്നവര്‍ക്ക് നിര്‍ദ്ദേശം.സിനീഡ് ഒ കോണറിന് ആദരാഞ്ജലി അര്‍പ്പിച്ച് വെള്ളിയാഴ്ച രാത്രി ലേറ്റ് ലേറ്റ് ഷോയില്‍ പരിപാടി അവതരിപ്പിക്കാനെത്തിയ ഐറിഷ് വിമന്‍ ഇന്‍ ഹാര്‍മണി ഗ്രൂപ്പിനാണ് ആര്‍ ടി ഇ ഈ നിര്‍ദ്ദേശം നല്‍കിയത്.

ഗാസ എന്നും ലൗ അടയാളവുമൊക്കെ ആലേഖനം ചെയ്ത ടി ഷര്‍ട്ടണിഞ്ഞാണ് ചില കലാകാരന്‍മാരെത്തിയത്.ചില അംഗങ്ങള്‍ പാലസ്തീന് പിന്തുണ അറിയിക്കുന്ന ബാഡ്ജുകളും ധരിച്ചിരുന്നു.ഇവയൊന്നും അധികൃതര്‍ അനുവദിച്ചില്ല.ഇവ നീക്കണമെന്ന് നിര്‍ദ്ദേശം ലഭിച്ചതായി  ഐറിഷ് ആര്‍ട്ടിസ്റ്റ് ഫോര്‍ പാലസ്തീന്‍ പറഞ്ഞു.

ടോക്ക് ഷോയിലെ പ്രകടനത്തിനിടെ പാലസ്തീന്‍ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ധരിക്കരുതെന്ന് സംഗീതജ്ഞര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആര്‍ ടി ഇയും സ്ഥിരീകരിച്ചു.

ദേശിയ ചാനലായ ആര്‍ ടി ഇ പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പൊതുസമൂഹത്തിന്റെ ആരോപണം ഉയര്‍ന്നിരുന്നു. ,മതാചാരപ്രകാരമുള്ള വസ്ത്രധാരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ‘പ്രോത്സാഹന സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.ഒരു ലക്ഷത്തില്‍ താഴെ മാത്രമേ ജനസംഖ്യയുള്ളുവെന്ന് സെന്‍സസ് കണക്കുകള്‍ പറയുന്ന ചില മതാതിഷ്ടിത സംഘങ്ങള്‍ക്ക് ആനുപാതികമാവേണ്ടതില്‍ അധികം പ്രാതിനിധ്യം പ്രചാരണം കൊടുക്കുന്നതിനുള്ള കാരണം അനുചിതമായ സാമ്പത്തിക ഇടപാടുകളാണെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.

നിഷ്പക്ഷത പുലര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രമേ പരിപാടികളില്‍ വേഷ വിതാനങ്ങള്‍ അനുവദിക്കൂവെന്ന് ആര്‍ ടി ഇ വ്യക്തമാക്കി.അതിനാല്‍ പ്രത്യേക കാഴ്ചപ്പാടോടെ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് കലാകാരന്മാരോട് ആവശ്യപ്പെട്ടതെന്ന് ആര്‍ ടി ഇ വിശദീകരിച്ചു.ഗാസയിലെ സംഘര്‍ഷം ഈ പരിപാടിയുടെ വിഷയമായിരുന്നില്ലെന്നും ആര്‍ ടി ഇ ചൂണ്ടിക്കാട്ടി.

”ആര്‍ ടി ഇയിലെ എല്ലാ പരിപാടികളിലും വ്യക്തമായ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്. അതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ട്. അവ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.പൊതുതാല്‍പ്പര്യവും ആശങ്കയുമുള്ള വിഷയങ്ങളില്‍ മാത്രം തുറന്ന സംവാദം നടത്താനാണ് ആര്‍ ടി ഇ ആഗ്രഹിക്കുന്നത്.അതിനാല്‍ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ മറ്റ് സൂചനകള്‍ നല്‍കുന്ന പ്രത്യേക ബാഡ്ജുകളോ ചിഹ്നങ്ങളോ അടയാളങ്ങളോ ധരിക്കാന്‍ പാടില്ല. വിമന്‍ ഇന്‍ ഹാര്‍മണി ഗ്രൂപ്പ് സിനീഡ് ഒകോണറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന വേളയില്‍ ഗാസയോ സംഘര്‍ഷമോ ചര്‍ച്ചാ വിഷയമായിരുന്നില്ല” ആര്‍ ടി ഇ വക്താവ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.