head3
head1

പൃഥ്വിരാജിന്റെ ഭ്രമം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു

കൊച്ചി : പൃഥ്വിരാജും ഉണ്ണിമുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭ്രമം’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച് രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ ഏഴിനാണ് റിലീസ്.

സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, രാഷി ഖന്ന, സുധീര്‍ കരമന, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രവി കെ ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കോള്‍ഡ് കേസ്, കുരുതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും പൃഥ്വിരാജുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോയുടെ കണ്ടെന്റ് ഡയറക്ടര്‍ വിജയ് സുബ്രമണ്യം പറഞ്ഞു.

ഹിന്ദി ചിത്രമായ അന്ധാതുന്റെ ഔദ്യോഗിക റീമേക്ക് ആണ് ഭ്രമം. ശങ്കര്‍, ജഗദീഷ്, ?സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ ആണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More