ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ വിന്‍സര്‍ കാസിലിലേയ്ക്ക് മാറ്റിയിരുന്നു.അവിടെ വെച്ച് ഇന്ന് രാവിലെയാണ് അന്ത്യമുണ്ടായത് എന്ന് ബക്കിംഗ് ഹാം കൊട്ടാരത്തില്‍ നിന്നും പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.99 വയസുള്ള ഫിലിപ്പ് രാജകുമാരന് . പ്രായാധിക്യത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി പൊതു ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഫെബ്രുവരി മാസത്തില്‍ ശാരീരിക അസ്വാസ്ഥ്യം സ്വയം ബോധ്യപ്പെട്ട ഫിലിപ്പ് രാജകുമാരന് സ്വയം കാറോടിച്ചു ആശുപത്രിയിലെത്തിയത് വാര്‍ത്തയായിരുന്നു.. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ ആശുപത്രിയില്‍ കിടക്കണം എന്ന് തീരുമാനിക്കുകയായിരുന്നു.
കൊറോണ ലക്ഷണമൊന്നുമില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ജൂണ്‍ 10ന് തന്റെ നൂറാം ജന്മദിനം ആഷോഷിക്കാനിരിക്കേ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിലവിലെ മുന്‍കരുതലുകള്‍ നല്ലതാണെന്ന ഡോക്ടര്‍മാരുടെ അഭിപ്രായം സ്വീകരിച്ച അദ്ദേഹം അതീവ ജാഗ്രതയോടെയാണ് പിന്നീട് പൊതു ഇടങ്ങളില്‍ ഇടപെട്ടത്.
1921 ജൂണ്‍ 10 ന് ഗ്രീക്ക് ദ്വീപായ കോര്‍ഫുവില്‍ ജനിച്ച അദ്ദേഹം ഗ്രീസിലെയും ഡെന്മാര്ക്കിലെയും ആന്‍ഡ്രൂ രാജകുമാരന്റെയും ബാറ്റന്ബെര്ഗിലെ രാജകുമാരിയുടെയും ഏക മകനായിരുന്നു. പതിനെട്ടാം വയസ്സില്‍ ഫിലിപ്പ് റോയല്‍ നേവിയില്‍ ചേര്‍ന്നു. ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളേജില്‍ നിന്ന് ടോപ്പ് കേഡറ്റായി ബിരുദം നേടി.
1939 ല്‍ ഡാര്‍ട്ട്മൗത്തിലെ നേവല്‍ കോളേജില്‍ വച്ചായിരുന്നു ഗ്രീക്ക് രാജകുമാരനായ ഫിലിപ്പും എലിസബത്ത് രാജ്ഞിയും തമ്മില്‍ കണ്ടുമുട്ടുന്നത്.
വളരെ അകന്ന ബന്ധുക്കളായിരുന്ന അവര്‍ ഇരുവരും അതിനു ശേഷം നിരന്തരം ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഫിലിപ്പ് ബ്രിട്ടീഷ് പൗരത്വം എടുക്കുകയും 1947 നവംബര്‍ 20 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ വെച്ച് രാജ്ഞിയെ വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹ ശേഷം രാജകുമാരന് തന്റെ നേവിയിലെ ഉദ്യോഗം ഉപേക്ഷിച്ച്, ഭാര്യക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു
It is with deep sorrow that Her Majesty The Queen has announced the death of her beloved husband, His Royal Highness The Prince Philip, Duke of Edinburgh.
His Royal Highness passed away peacefully this morning at Windsor Castle. pic.twitter.com/XOIDQqlFPn
— The Royal Family (@RoyalFamily) April 9, 2021
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.