head3
head1

ദിവ്യാത്ഭുതങ്ങളില്‍ ജാഗ്രതവേണമെന്ന് ബിഷപ്പുമാരോട്് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി :കന്യകാമറിയത്തിന്റെ ദര്‍ശനവും കരയുന്ന തിരുസ്വരൂപങ്ങളും രക്തംപൊടിയുന്ന കുരിശും പോലുള്ള സംഭവങ്ങളോടുള്ള സമീപനം ജാഗ്രതയോടെ വേണമെന്ന് കത്തോലിക്കാ വിശ്വാസികളോട് വത്തിക്കാന്റെ നിര്‍ദേശം.

ഇങ്ങനെയുള്ള സംഭവങ്ങള്‍ തട്ടിപ്പിനും സാമ്പത്തികനേട്ടത്തിനും സഭയുടെ ഐക്യം തകര്‍ക്കാനും വിശ്വാസ്യത നശിപ്പിക്കാനും മറ്റും ഉപയോഗിക്കാനിടയുണ്ടെന്നും വത്തിക്കാന്‍ രേഖ പറയുന്നു.

ദിവ്യാത്ഭുതത്തെക്കുറിച്ച് അറിവു കിട്ടിയാല്‍ ബിഷപ്പുമാര്‍ വിശദമായി അന്വേഷിക്കണം. ദൈവശാസ്ത്രജ്ഞര്‍, കാനോന്‍ നിയമവിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട കമ്മിഷനെ പഠിക്കാന്‍ നിയമിക്കണം. കമ്മിഷന്റെ ശുപാര്‍ശ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.

error: Content is protected !!