head1
head3

മറക്കേണ്ട, ഇന്നാണ് ഡബ്ലിനില്‍ നാവിക സേനാ റിക്രൂട്ട്മെന്റ്, 200 പേര്‍ക്ക് നിയമനം

ഡബ്ലിന്‍ : ഐറിഷ് നാവികസേവനയില്‍ നിയമനം ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍ ?,ഐറിഷ് പൗരത്വമുള്ളവരോ അയര്‍ലണ്ടില്‍ താമസിക്കാനും ജോലി ചെയ്യാനും അര്‍ഹത നേടിയിട്ടുള്ളവരോ ആണെങ്കില്‍ ഇന്ന് (ശനിയാഴ്ച) ഡബ്ലിന്‍ ഡോക്ക് ലാന്‍ഡിലെ പോപ് അപ് റിക്രൂട്ട്മെന്റ് സെന്ററിലെത്തിയാല്‍ നിങ്ങള്‍ക്കും നേരിട്ട് ഭാഗ്യം പരീക്ഷിക്കാം.

18 മുതൽ   27 വയസ് വരെ പ്രായ പരിധിയിൽ ഉള്ളവരായിരിക്കണം .ഐറിഷ് നേവല്‍ സര്‍വീസിലേക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല.

200 നാവിക സേനാംഗങ്ങളെയാണ് ഇത്തവണത്തെ സ്പെഷ്യല്‍ വാക്ക് ഇൻ   റിക്രൂട്ട്‌മെന്റിലൂടെ അവര്‍ നിയമിക്കുന്നത്. യോഗ്യതയ്ക്കൊപ്പം ഭാഗ്യവും തുണച്ചാല്‍ നാവികനായി കടലില്‍ ‘കറങ്ങി’ നടക്കാം.

കോര്‍ക്ക് ബേയ്സിലായിരിക്കും നിയമനം.

ഡബ്ലിന്‍ ഡോക്ക് ലാന്‍ഡിലെ സര്‍ ജോണ്‍ റോജേഴ്സ് ക്വേയില്‍ നാവികസേനാ കപ്പലായ എല്‍ ഇ റോയിസിനില്‍ ഒരുക്കുന്ന പോപ് അപ്പ് റിക്രൂട്ട്‌മെന്റ് സെന്ററില്‍ ഭാവി നാവികര്‍ക്ക് സൈന്‍ അപ്പ് ചെയ്യാം. ഇന്റര്‍വ്യൂവും സൈക്കോമെട്രിക് പരിശോധനകളുമെല്ലാം ഉണ്ടാകും.

എല്‍ ഇ ജോര്‍ജ് ബെര്‍ണാഡ് ഷായില്‍ പട്രോളിംഗിനായെത്തിയ വിദേശ കാര്യ മന്ത്രി സൈമണ്‍ കോവനെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.പ്രതിരോധ സേനയ്ക്ക് പൊതുവില്‍ ആയിരം പേരുടെ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു. 1994ന് സേവന കരാറുകളില്‍ ഒപ്പുവച്ച 700 നേവല്‍ സര്‍വീസ് അംഗങ്ങള്‍ 2022 ഡിസംബറില്‍ വിരമിക്കുകയാണ്.ഈ ഒഴിവുകളും നികത്തേണ്ടതായി വരും.

നാവികസേനാ അംഗങ്ങള്‍ക്ക്  മികച്ച വേതനവും സര്‍വ്വീസ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് പബ്ലിക് എക്സപെന്‍ഡിച്ചര്‍ വകുപ്പുമായി പുതിയ കരാര്‍ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

നാവികരുടെ ശമ്പളവും വ്യവസ്ഥകളും പരിഹരിക്കേണ്ട ഒരു പ്രശ്നമാണെന്ന് മന്ത്രി സമ്മതിച്ചു. നിലവിലെ പൊതുസേവന ചര്‍ച്ചകളില്‍ നിന്ന് പ്രതിരോധ സേനയെ വേര്‍തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ കോര്‍പ്സില്‍ സ്റ്റാഫുകളെ നിലനിര്‍ത്തുന്നതിന് ആവിഷ്‌കരിച്ച പദ്ധതി വളരെ വിജയകരമായിരുന്നു.പ്രതിരോധ സേനയെക്കുറിച്ചുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ വര്‍ഷാവസാനത്തോടെ ലഭിക്കും.ഇതു ലഭിക്കുന്നതോടെ തുടര്‍ നടപടിയുണ്ടാകുമെന്നും കോവനെ വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More