head3
head1

പി സി ജോര്‍ജ് തോറ്റു ,എല്‍ ഡി എഫിന് പൂഞ്ഞാറില്‍ അട്ടിമറി വിജയം

പൂഞ്ഞാര്‍ : കോട്ടയം ജില്ലയില്‍ വോട്ടെണ്ണില്‍ പുരോഗമിക്കുമ്പോള്‍ എല്‍ ഡി എഫിന് അട്ടിമറി മുന്നേറ്റം. സിറ്റിംഗ് സീറ്റായ പൂഞ്ഞാറില്‍ പി സി ജോര്‍ജ് തോറ്റു . ഇവിടെ എല്‍.ഡി.എഫാണ് ജയിച്ചത്.

എല്‍.ഡി.എഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11004 വോട്ടുകള്‍ക്കാണ് വിജയിച്ചത്.പി സി ജോര്‍ജ് പിന്തുണ പ്രതീക്ഷിച്ച എല്ലാ പഞ്ചായത്തുകളും അദ്ദേഹത്തെ കൈവിട്ടു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ പാലാ മണ്ഡലത്തില്‍ പക്ഷെ മാണി സി കാപ്പന്‍ വിജയിച്ചു.പോസ്റ്റല്‍ വോട്ടിലും ആദ്യ റൗണ്ട് വോട്ട് എണ്ണിയ രാമപുരം പഞ്ചായത്തിലും ജോസ് കെ മാണിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം റൗണ്ടില്‍ മാണി സി കാപ്പന്‍ കളം തിരിച്ച് പിടിച്ചു. രണ്ടാം റൗണ്ടില്‍ തുടങ്ങി മാണി സി കാപ്പനാണ് ലീഡ് ഉയര്‍ത്തിയത്.

ഐറീഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.