അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് രാഷ്ട്രീയ ബോധവല്‍ക്കരണ പരിപാടിയുമായി ഗോൾവേ കൗണ്ടി പിപിഎന്‍
ഗോൾവേ : ഗോൾവേ കൗണ്ടി പിപിഎന്‍ (പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ്വര്‍ക്ക്) ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്ലണ്ടുമായി സഹകരിച്ച് കുടിയേറ്റക്കാര്‍ക്കായി ഒരു രാഷ്ട്രീയ പങ്കാളിത്ത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ഐറിഷ് രാഷ്ട്രീയത്തില്‍ ഏര്‍പ്പെടാനും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും താല്‍പ്പര്യമുള്ള അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിക്ക് തെരേസ ബുസ്കോവ്സ്ക നേതൃത്വം നല്‍കും. 2005 ല്‍ പോളണ്ടില്‍ നിന്ന് അയര്‍ലണ്ടിലേക്ക് കുടിയേറിയ തെരേസ ബുസ്കോവ്സ്ക നിലവില്‍ അയര്‍ലണ്ടിലെ ഇമിഗ്രന്റ് കൗണ്‍സിലില്‍ ഇന്റഗ്രേഷന്‍ മാനേജരാണ്.
മാര്‍ച്ച് 15ന് (തിങ്കളാഴ്ച) വൈകിട്ട് ഏഴു മുതല്‍ രാത്രി എട്ടു വരെ (ഐറിഷ് സമയം) ഓണ്‍ലൈനായാണ് പരിപാടി നടക്കുക.
പ്രാദേശിക, ദേശീയ, യൂറോപ്യന്‍ യൂണിയന് തലങ്ങളില്‍ ഐറിഷ് രാഷ്ട്രീയ വ്യവസ്ഥയെ സംബന്ധിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക എന്നതാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. കുടിയേറ്റക്കാര്‍ക്കും സ്വാഭാവിക പൗരന്മാര്ക്കും അവരുടെ വോട്ടവകാശം മനസിലാക്കാനും പരിപാടി സഹായകരമാകും.
അയര്‍ലണ്ടിലെ വ്യത്യസ്ത രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ചും വോട്ടവകാശം എങ്ങനെ മികച്ചതാക്കാം എന്നതിനെക്കുറിച്ചും പരിശീലന പരിപാടിയില്‍ ക്ലാസുകളുണ്ടാകും. രാഷ്ട്രീയ പ്രക്രിയയില്‍ കുടിയേറ്റക്കാരുമായി ഇടപഴകുന്ന ഗ്രൂപ്പുകള്‍ക്കും പരിപാടി ഉപയോഗപ്രദമായിരിക്കും.
വ്യത്യസ്ഥ തെരഞ്ഞെടുപ്പുകള്‍, വോട്ടവകാശം, പ്രാദേശിക ഭരണകൂടം, കൗണ്‍സിലര്‍മാര്‍, ഐറിഷ് തെരഞ്ഞെടുപ്പ് സമ്പ്രദായം, ദേശീയ സര്‍ക്കാര്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും പരിപാടിയില്‍ പ്രതിപാദിക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് https://www.eventbrite.ie/e/migrant-political-participation-training-tickets-142899707873 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
ഐറിഷ് മലയാളി ന്യൂസ്
- Advertisement -
Comments are closed.