ഡബ്ലിന്‍ :കാര്‍ ഓടുന്ന കിലോമീറ്ററുകള്‍ക്കനുസൃതമായി പ്രീമിയം ഒടുക്കുന്നതിന് സംവിധാനമായ ‘പേ ആസ് -യു-ഗോ’ പുതിയ മോട്ടോര്‍ ഇന്‍ഷ്വറന്‍സ് അയര്‍ലണ്ടിലും വന്നേക്കുമോ.. വന്നാല്‍ നല്ലതായിരുന്നു എന്ന അഭിപ്രായമാണ് നല്ലൊരു ശതമാനം അയര്‍ലണ്ടുകാര്‍ക്കും. ഓടുന്ന ദൂരത്തിനും സമയത്തിനും മാത്രം ഇന്‍ഷ്വറന്‍സ് പരിരക്ഷ. പാര്‍ക്ക് ചെയ്യുമ്പോള്‍ മോഷണമോ മറ്റ് തട്ടുമുട്ടുകളോ നേരിടാന്‍ ചെറിയൊരു ഫീസും.
യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളില്‍ പേ-ആസ്-യു-ഗോ (പേ ജി) ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. കാര്‍ ഉപയോഗിക്കുമ്പോള്‍ മാത്രം ഇന്‍ഷ്വറന്‍സ് തുക അടയ്ക്കാനുള്ള ഓപ്ഷനാണ് ഇത് യാത്രികര്‍ക്ക് മുന്നില്‍ തുറക്കുന്നത്.
പേ ജി ഇന്‍ഷുറന്‍സ് അനുസരിച്ച് വാഹനം ഓടുന്ന ദൂരവും ചെലവിട്ട സമയവുമറിയാന്‍ ചെറിയ ട്രാക്കിംഗ് ഉപകരണം കാറില്‍ ഇന്‍സ്റ്റാള്‍ ചെയ്യും.തുടര്‍ന്ന് അതിനെ അടിസ്ഥാനമാക്കി പ്രതിമാസ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാം.വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മോഷണവും കേടുപാടുകളും മുന്‍നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് നിശ്ചിത ഫീസും നല്‍കേണ്ടി വരും.
യുവാക്കളേക്കാള്‍ കുറഞ്ഞ ദൂരമാണ് യാത്ര ചെയ്യുന്നത് എന്നതിനാല്‍ 55 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പുതിയ ഓപ്ഷന്‍ കൂടുതല്‍ അനുയോജ്യമാവും.കുറഞ്ഞ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്‍ഷ്വറന്‍സ് സുരക്ഷ ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം.ഓടാത്ത കിലോമീറ്ററുകള്‍ക്ക് പണം നല്‍കേണ്ടാത്തതാണ് പുതിയ ഇന്‍ഷ്വറന്‍സെന്ന് പീപ്പിള്‍ ഇന്‍ഷുറന്‍സ് വക്താവ് പറഞ്ഞു.മുതിര്‍ന്നവര്‍ക്ക് ബെസ്റ്റ് ഓപ്ഷനാണിതെന്ന് ഇദ്ദേഹം പറയുന്നു.
പ്രായമാകുന്തോറും മുതിര്‍ന്നവരുടെ യാത്ര ചെയ്യുന്ന ദൂരം പലപ്പോഴും കുറഞ്ഞുവരും.ആഴ്ചയില്‍ ഏഴു ദിവസവും റോഡിലിറങ്ങുന്നവരും അല്ലാത്തവരും ഒരേ പോലെ മോട്ടോര്‍ ഇന്‍ഷുറന്‍സിനായി പണം നല്‍കുന്ന രീതിയാണിപ്പോള്‍. അതില്‍ നിന്നുള്ള മാറ്റം പുതിയ ഓപ്ഷന്‍ നല്‍കും.
പീപ്പിള്‍ ഇന്‍ഷുറന്‍സ് രാജ്യവ്യാപകമായി 1,000 പേരില്‍ നടത്തിയ സര്‍വേയില്‍ ഈ പുതിയ ഇന്‍ഷ്വറന്‍സിനോട് മുതിര്‍ന്നവര്‍ക്കുള്ള താല്‍പ്പര്യം പ്രകടമായി.ഇവരില്‍ പത്തില്‍ ആറുപേരും ഇന്‍ഷ്വറന്‍സിനെ അനുകൂലിച്ചു.പേ ബൈ ഡിസ്റ്റന്‍സ്, പേ ബൈ ഹവേഴ്സ് ഓപ്ഷനെ മൂന്നിലൊന്നു പേരും സപ്പോര്‍ട്ട് ചെയ്തു.അതിന്റെ ഗുണങ്ങള്‍ നോക്കിയതിന് ശേഷം പറയാമെന്ന് നാലിലൊരാളും അഭിപ്രായപ്പെട്ടു.
അയര്‍ലണ്ടില്‍ സ്വകാര്യ കാറുകള്‍ ശരാശരി 10,000 മൈല്‍ ഓടുന്നതായാണ് കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷനില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ ഇവരില്‍ ഭൂരിപക്ഷം പേരും വാഹനമോടിക്കുന്നത് വളരെ കുറവാണെന്ന് ഇദ്ദേഹം പറഞ്ഞു.
കുറഞ്ഞ ദൂരം വാഹനമോടിക്കുന്നവര്‍ ഇപ്പോഴും ഉയര്‍ന്ന തുകയാണ് നല്‍കേണ്ടി വരുന്നതെന്ന് പീപ്പിള്‍ ഇന്‍ഷുറന്‍സ് വക്താവ് പറഞ്ഞു.അയര്‍ലണ്ടില്‍ പേ ജി ഓപ്ഷന്‍ ലഭ്യമല്ല.എന്നിരുന്നാലും ഇപ്പോഴത്തേതിന് പകരം പുതിയ ഓപ്ഷന്‍ തേടണമെന്ന് പീപ്പിള്‍ ഇന്‍ഷുറന്‍സ് വക്്താവ് ഉപദേശിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD
Comments are closed.