head3
head1

അയര്‍ലണ്ടിലെ പേരന്റ്‌സ് ലീവ് ഇന്ന് മുതല്‍ ഒമ്പതാഴ്ചയായി വര്‍ദ്ധിപ്പിക്കും

ഡബ്ലിന്‍ : പേരന്റ്‌സ് ലീവ് ഇന്ന് മുതല്‍ രണ്ടാഴ്ച കൂടി വര്‍ധിപ്പിച്ച് ഐറിഷ് സര്‍ക്കാര്‍.

ഇന്ന് മുതല്‍, രക്ഷിതാക്കളുടെ അവധിയും രക്ഷിതാക്കളുടെ ആനുകൂല്യവും ഏഴ് ആഴ്ചയില്‍ നിന്ന് ഒമ്പത് ആഴ്ചയായായാണ് വര്‍ധിപ്പിക്കുന്നത്.

2024ലെ ബജറ്റിന്റെ ഭാഗമായാണ് നടപടികള്‍ പ്രഖ്യാപിച്ചത്.രണ്ട് വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് ഇനി മുതല്‍ അധിക രണ്ടാഴ്ചത്തെ കൂടി അവധി ക്ലെയിം ചെയ്യാന്‍ കഴിയും.

ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പേരന്റ്‌സ് ലീവ് ലഭ്യമാണ്.

പേരന്റന്റസ് ലീവെടുക്കുന്നവര്‍ക്ക് ആഴ്ചയില്‍ 274 യൂറോ എന്ന നിരക്കില്‍ പേരന്റ്‌സ് ബെനഫിറ്റ് ഇവര്‍ക്ക് ലഭ്യമാകും. മതിയായ സോഷ്യല്‍ ഇന്‍ഷുറന്‍സ് (PRSI) കോണ്ട്രിബൂഷന്‍ അടച്ചിട്ടുണ്ടെങ്കില്‍ , ജോലിയുള്ളവര്‍ക്ക് പേരന്റസ് ബെനഫിറ്റ് ക്ലെയിം ചെയ്യാവുന്നതാണ്.

പേരന്റ്‌സ് ലീവിലുള്ള തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ പണം നല്‍കേണ്ടതില്ല.

പേരന്റല്‍ ലീവും ,പേരന്റ്‌സ് ലീവും വ്യത്യസ്തമാണ്. പേരന്റല്‍ ലീവ് മാതാപിതാക്കളെ ജോലിയില്‍ നിന്ന് ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ അവരുടെ കുട്ടികളെ നോക്കാന്‍ സമയം ചെലവഴിക്കാന്‍ അനുവദിക്കുന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളെ നോക്കാനുള്ള 26 ആഴ്ച വരെ രക്ഷാകര്‍തൃ അവധി എടുക്കാം. 2020 സെപ്റ്റംബര്‍ 1 മുതല്‍, നിലവിലുള്ള സംവിധാനമാണ് പേരന്റല്‍ ലീവ്

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</

Comments are closed.

error: Content is protected !!