head3
head1

അയര്‍ലണ്ടില്‍ എല്ലാ ജീവനക്കാര്‍ക്കും പ്രതിവര്‍ഷം 10 ദിവസം വരെ പെയിഡ് സിക്ക് ലീവ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സിക്ക് ലീവ് നിയമം സമഗ്രമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 10 ദിവസത്തെ ശമ്പളം സിക്ക് ലീവായി ലഭിക്കുന്ന തരത്തിലാണ് ഇതു സംബന്ധിച്ച നിയമം ഭേദഗതി വരുത്തുന്നത്.2025 ഓടെ നിയമം പൂര്‍ണ്ണമായും ബാധകമാകും.തൊഴിലുടമകള്‍ക്ക് അധിക ചെലവുകള്‍ വരുത്തുന്നതിനാല്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നിര്‍ദ്ദിഷ്ട സിക്ക് ലീവ് ബില്‍ 2021 പ്രകാരം, ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ പ്രതിവര്‍ഷം മൂന്ന് പെയ്ഡ് സിക്ക് ലീവുകള്‍ക്ക് അര്‍ഹതയുണ്ടാകും. ഇല്‍നെസ് ബെനിഫിറ്റ് വെയിറ്റിംഗ് ദിവസങ്ങളിലെ വിടവും ഇത് നികത്തും.അടുത്ത വര്‍ഷം അഞ്ച് ദിവസമായും 2024 ല്‍ ഏഴു ദിവസമായും സിക്ക് ലീവുകള്‍ ഉയരും. 2025ഓടെ ഓരോ വര്‍ഷവും പരമാവധി പത്ത് ദിവസത്തിലെത്തുമെന്നും ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.
നിലവില്‍ ഇതില്‍ കുറഞ്ഞ പെയിഡ് സിക്ക് ലീവുകള്‍ നല്‍കുന്ന ഉടമകളും,സിക്ക് ലീവ് ഇതേ വരെ നല്‍കാത്ത തൊഴില്‍ ഉടമകളും നിയമം ബാധകമാക്കേണ്ടതുണ്ട്.

നിര്‍ബന്ധിത സിക്ക് പേ സ്‌കീം ഇല്ലാത്ത യൂറോപ്പിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ടെന്ന് വരദ്കര്‍ ചൂണ്ടിക്കാട്ടി. തൊഴിലുടമകള്‍ക്ക് അമിതഭാരം വരുത്താതെയാണ് സര്‍ക്കാര്‍ നിയമം പരിഷ്‌കരിക്കുന്നത്.എന്നിരുന്നാലും, പ്രതിദിനം 110 യൂറോ എന്ന നിരക്ക് ബാധകമാകും.2019ലെ ആവറേജ് വീക്ക്ലി വരുമാനം അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് പ്രതിവാര വരുമാനം പരമാവധി 786.33 യൂറോയോ വാര്‍ഷിക ശമ്പളം 40,889.16 യൂറോയോ ആണ് തീരുമാനിച്ചിട്ടുള്ളത്.
തൊഴിലുടമയില്‍ നിന്ന് സിക്ക് പേ ലഭിക്കാത്ത ശരാശരി ജീവനക്കാരന്റെ ശമ്പളത്തിന്റെ 2.6%ത്തിന് തുല്യമാണിതെന്ന് സംസ്ഥാനം നടത്തിയ ഇംപാക്റ്റ് വിശകലനം കണക്കാക്കിയിട്ടുണ്ടെന്നും വരദകര്‍ വ്യക്തമാക്കി.കമ്പനി സിക്ക് പേ അര്‍ഹതയില്ലാത്ത കുറഞ്ഞ വേതനം ലഭിക്കുന്ന ജീവനക്കാര്‍ക്ക് മിനിമം പരിരക്ഷ പുതിയ ബില്‍ നല്‍കും.

സിക്ക് പേ സ്‌കീം പ്രയോജനപ്പെടുത്തുന്നതിന്, ജീവനക്കാരന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. കൂടാതെ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ കുറഞ്ഞത് ആറുമാസമെങ്കിലും ജോലി ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടണമോയെന്നത് സംബന്ധിച്ച തീരുമാനം തൊഴിലുടമകള്‍ക്ക് വ്യക്തിഗതമായെടുക്കാം. തോന്നുന്നുവെങ്കില്‍ വേണ്ടെന്നും വയ്ക്കാം. എന്നാല്‍ നിയമപരമായി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്നും വരദ്കര്‍ പറഞ്ഞു.

തൊഴിലുടമ അനുവദിക്കുന്ന സിക്ക് പേ കാലയളവ് അവസാനിച്ചതിന് ശേഷവും, കൂടുതല്‍ അവധി ആവശ്യമെങ്കില്‍ ജീവനക്കാരന് സാമൂഹിക സുരക്ഷാ വകുപ്പില്‍ നിന്ന് ഇല്‍നെസ് ബെനഫിറ്റുകള്‍ നേടാം. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് സ്വാഗതം ചെയ്തു.

പുതിയ പദ്ധതി തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ സമയത്താണ് പ്രഖ്യാപിച്ചതെന്ന് ഐബിഇസി എംപ്ലോയര്‍ റിലേഷന്‍സ് ഡയറക്ടര്‍ മേവ് മക്ല്‌വെ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More