head3
head1

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പെയ്ഡ് ‘സര്‍വ്വീസാ’കുന്നു… ആദ്യം അവതരിപ്പിക്കുന്നത് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും

ഡബ്ലിന്‍ :ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പെയ്ഡ് ‘സര്‍വ്വീസാ’കുന്നു.പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ തുക നല്‍കുന്ന ഫേസ്ബുക്ക്,ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ച് പ്രൈവസി സംബന്ധിച്ച സുരക്ഷ ഉറപ്പാക്കാനാകുമെന്നതാണ് നേട്ടമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഈ ആഴ്ച പുറത്തിറക്കുന്ന മെറ്റാ വെരിഫൈഡ് ഉപയോക്താക്കള്‍ക്കാണ് ഈ സംവിധാനം ആദ്യം ഏര്‍പ്പെടുത്തുക. ഗവണ്‍മെന്റ് ഐ ഡി ഉപയോഗിച്ച് അക്കൗണ്ട് പരിശോധിക്കാനും ബ്ലൂ ബാഡ്ജ് നേടി ആള്‍മാറാട്ട തട്ടിപ്പുകളൊഴിവാക്കാനും ഈ സംവിധാനം സഹായിക്കും.അയര്‍ലണ്ടില്‍ ഈ ക്രമീകരണം എപ്പോള്‍ വരുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ സമാനമായ നീക്കം നടത്തിയിരുന്നു. എന്നാല്‍ വ്യാജ അക്കൗണ്ടുകളടക്കമുള്ള പലവിധ കാരണങ്ങളാല്‍ അത് നടന്നില്ല.

പ്രതിമാസം 11.20 യൂറോ എന്ന നിരക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനാണ് ആലോചനയെന്ന് മെറ്റ സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.എല്ലാ സര്‍വീസുകളിലും ആധികാരികതയും സുരക്ഷയും വര്‍ധിപ്പിക്കുന്നതിനാണ് പുതിയ സവിശേഷത കൊണ്ടുവരുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സി ഇ ഒ വ്യക്തമാക്കി.

ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും നിലവിലുള്ള വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമാകില്ല. പുതിയ സംവിധാനത്തില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ പുതുതായി സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുകയുള്ളു.ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഈ സേവനം ലഭ്യമാവുകയുമില്ല.

മെറ്റ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നത്.നവംബറില്‍ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു.കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണിതെന്നാണ് കരുതുന്നത്.

ഓഹരി വിപണിയിലും മെറ്റയുടെ നില പരുങ്ങലിലാണ്. കമ്പനിയുടെ ഓഹരി വില ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നില്‍ രണ്ടായി ഇടിഞ്ഞിരുന്നു. എന്നാല്‍ 2023ല്‍ കമ്പനി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ചരിത്രത്തിലെ പരസ്യ വില്‍പ്പനയിലെ ഏറ്റവും വലിയ ഇടിവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കമ്പനി പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്ന നിലയിലായിരുന്നു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</a

Comments are closed.