അയര്‍ലണ്ടില്‍ പേരന്റസ് ലീവ് അടുത്ത മാസം മുതല്‍ അഞ്ച് ആഴ്ചയായി വര്‍ദ്ധിപ്പിക്കും
ഡബ്ലിന്‍ : പുതിയ മാതാപിതാക്കള്‍ക്കുള്ള ‘ശമ്പളത്തോട് കൂടിയുള്ള പേരന്റ്സ് ലീവ്’ അടുത്ത മാസം മുതല്‍ അഞ്ച് ആഴ്ചയായി വര്‍ദ്ധിപ്പിക്കും.നേരത്തേയിത് രണ്ടാഴ്ചയായിരുന്നു.2019 നവംബര്‍ മുതല്‍ പുതിയ സ്കീമിന് പ്രാബല്യമുണ്ടാകും. അതിനാല്‍ ഈ കാലയളവില്‍ ജനിച്ച കുട്ടികളുടെഅച്ഛനും അമ്മയുമായവര്ക്ക് അഞ്ച് ആഴ്ചത്തെ വീതംപേരന്സ് അവധിക്ക് അപേക്ഷിക്കാന്‍ കഴിയും. സ്കീം പ്രകാരം ആഴ്ചയില്‍ 245 യൂറോയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക.
ശിശുക്ഷേമ മന്ത്രി റോഡെറിക് ഓ ഗോര്‍മാന്‍ അവതരിപ്പിച്ച പുതിയ സ്കീമിന് ഇന്നലെ കാബിനറ്റിന്റെ അനുമതി ലഭിച്ചു.നിയമത്തിലെ മാറ്റങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതി മൂന്നാഴ്ച കൂടി നീട്ടിയതിന് സര്‍ക്കാരിന് പ്രതിവര്‍ഷം 22 മില്യണ്‍ യൂറോ ചെലവു വരും. 30,000 രക്ഷിതാക്കള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.കഴിഞ്ഞ ബജറ്റില്‍ പാരന്റ്സ് ലീവ് വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കുട്ടി ജനിച്ച് ആദ്യ വര്‍ഷത്തില്‍ അല്ലെങ്കില്‍ ദത്തെടുത്ത ആദ്യ വര്‍ഷത്തില്‍ രണ്ടാഴ്ചത്തെ പേരന്റല്‍ ലീവാണ് നേരത്തേ അനുവദിച്ചിരുന്നത്. ഇപ്പോഴത്തെ സ്കീം പ്രകാരം ആദ്യത്തെരണ്ടു വര്ഷത്തിനുള്ളില്അഞ്ച് ആഴ്ചത്തെ പേരന്റ്സ്ലീവിന്(രണ്ടു പേര്‍ക്കുമായി പത്താഴ്ച )അര്‍ഹതയുണ്ടാകും.
ഓരോ കുഞ്ഞിനും ജീവിതത്തില്‍ ഏറ്റവും മികച്ച തുടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് മന്ത്രി ഓ ഗോര്‍മാന്‍ പറഞ്ഞു. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാതാപിതാക്കളെ ഈ സ്കീം സഹായിക്കും.ഈ ക്ഷേമപദ്ധതി വിപുലീകരിക്കുന്നതിന് ആവശ്യമായ ഐടി ക്രമീകരണങ്ങള്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സാമൂഹിക സംരക്ഷണ മന്ത്രി ഹെതര്‍ ഹംഫ്രീസ് അറിയിച്ചു.
അതേസമയം, സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്ക് ദത്തെടുക്കല്‍ അവധി സംബന്ധിച്ച പദ്ധതിയും മന്ത്രിസഭയ്ക്ക് മുന്നിലെത്തി. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് 24 ആഴ്ചത്തെ ദത്തെടുക്കല്‍ അവധി ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന നിലവിലുള്ള നിയമത്തിനുള്ള ഭേദഗതിയാണ് മന്ത്രി കൊണ്ടുവരുന്നത്.
245യൂറോയുടെ ആനുകൂല്യം നിലവില്‍ ദത്തെടുക്കുന്ന അമ്മമാര്‍ക്കും കുട്ടികളെ ദത്തെടുക്കുന്ന അവിവാഹിതരായ പുരുഷന്മാര്ക്കുമാണ് ലഭിക്കുന്നത്. ഈ നിയമപ്രകാരം സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ഈ സ്കീം പ്രയോജനപ്പെടുത്താന്‍ കഴിയില്ല. പുതിയ ഭേദഗതി വരുന്നതോടെ പുരുഷ ദമ്പതികള്‍ക്കും ദത്തെടുക്കല്‍ അവധി സ്വീകര്ത്താവിനെപ്പോലെ 24 ആഴ്ച അവധിക്ക് അപേക്ഷിക്കാം.ഇതിനായി അഡോപ്റ്റീവ് ലീവ് ആക്റ്റ് 1995ല്‍ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത് .
- Advertisement -
Comments are closed.