head3
head1

മാര്‍പാപ്പ പദവിയിലേക്കുള്ള ‘സ്ഥാനാര്‍ത്ഥികള്‍ ‘ ഇന്ന് അയര്‍ലണ്ടില്‍ !

എന്നിസ് : അടുത്ത മാര്‍പാപ്പയാകുമെന്ന് പ്രതീക്ഷിക്കപെടുന്നവരുടെ സാധ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കത്തോലിക്കാ സഭയുടെ പ്രിന്‍സിപ്പല്‍ കോണ്‍സെക്രേറ്റര്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ അയര്‍ലണ്ടിലെത്തി.

ദക്ഷിണ സുഡാനിലെ ആദ്യത്തെ ന്യൂണ്‍ഷ്യോയായി നിയമിതനായ എന്നിസില്‍ നിന്നുള്ള മോണ്‍സിഞ്ഞോര്‍ സീമസ് ഹോര്‍ഗന്റെ സ്ഥാനാരോഹണ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായാണ് കര്‍ദിനാള്‍ പരോളിന്‍ അയര്‍ലണ്ടില്‍ എത്തിയത്. ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് എന്നിസിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍, കത്തീഡ്രലില്‍ നടക്കുന്ന സ്ഥാനാരോഹണ കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ പിയട്രോ പരോളിനൊപ്പം മറ്റു കര്‍ദ്ദിനാള്‍മാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.

മാര്‍പ്പാപ്പ പദവിയിയിലേക്കുള്ള സാധ്യതാ പട്ടികയിലെ മറ്റൊരു പ്രമുഖനായ ഫിലിപ്പൈന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ, അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ ക്രിസ്റ്റോഫ് ലൂയിസ് പിയറി കില്ലലോയിലെ ബിഷപ്പ് ഫിന്റാന്‍ മൊനഹന്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.എന്നിസിലെ മലയാളി സമൂഹവും , ചടങ്ങുകളിൽ പങ്കെടുക്കും.  ഈതൻ , നാഥൻ, അലൻ എന്നി മലയാളികളും ഇന്നത്തെ   ഗായക സംഘത്തിൽ അംഗങ്ങളായി ശുശ്രൂഷ ചെയ്യുന്നുണ്ട്.

1968-ല്‍ അയര്‍ലണ്ടിലെ കില്ലലോ രൂപതയിലെ എന്നിസില്‍ ജനിച്ച മോണ്‍സിഞ്ഞോര്‍ സീമസ് ഹോര്‍ഗന്‍ 1994 , ജൂണ്‍ 11-ന് പൗരോഹിത്യം സ്വീകരിച്ചു. രൂപതയില്‍ ആറുവര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്കുശേഷം, തുടര്‍പഠനത്തിനായി 2000-ല്‍ റോമിലേക്ക് അയച്ചു. കാനന്‍ നിയമത്തില്‍ (പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റി) ലൈസന്‍സ് പൂര്‍ത്തിയാക്കിയ ശേഷം, റോമിലെ പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക് അക്കാദമിയില്‍ ചേര്‍ന്നു.

2005-ല്‍ കാനന്‍ നിയമത്തില്‍ ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കിയ സഭയുടെ നയതന്ത്ര സേവനവിഭാഗത്തില്‍ പ്രവേശിച്ച് വിവിധ പദവികളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ ന്യൂണ്‍ഷ്യോയായി ഉയര്‍ത്തപ്പെടുന്നത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!