കനത്ത മഴയും കാറ്റും ,നാല് കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രാബല്യത്തില്‍,രാജ്യമൊട്ടാകെ യെല്ലോഅലേര്‍ട്ട്
ഡബ്ലിന്‍: അയര്‍ലണ്ടിലെമ്പാടും ഇന്ന് കനത്ത മഴ പെയ്യുമെന്ന് മെറ്റ് ഏറാന്‍.
കോര്‍ക്ക്, കെറി, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നിവയ്ക്കായി സ്റ്റാറ്റസ് ഓറഞ്ച് റെയിന്‍ അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.
ഓറഞ്ച് മുന്നറിയിപ്പ് , ഇന്ന് രാത്രി 9 വരെ നീണ്ടുനില്‍ക്കും, ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്ന് മെറ്റ് ഐറാന് മുന്നറിയിപ്പ് നല്കുന്നു.
ഇന്ന് പെയ്തേക്കാവുന്ന കനത്ത മഴയുടെ സാഹചര്യത്തില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നല്‍കിയിട്ടുള്ള യെല്ലോ റെയിന്‍ മുന്നറിയിപ്പ് ഇന്ന് രാത്രി 9 മണി മുതല്‍ ആരംഭിച്ച് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കും.
വൈകി കിട്ടിയത്
ഇന്ന് രാജ്യമൊട്ടാകെ അതിശക്തമായ കാറ്റ് വീശുമെന്ന് മെറ്റ് ഏറാൻ. ഇന്ന് വൈകുന്നേരം ആറ് മണി വരെ അയർലണ്ടിലെ എല്ലാ കൗണ്ടികളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്‍ലോ, കില്‍കെന്നി, വെക്സ്ഫോര്‍ഡ്, ഡൊണേഗല്‍, ഗോള്‍വേ, മേയോ, സ്ലൈഗോ എന്നി കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്കുന്നു.
യാത്രക്കാരും അതീവ ജാഗ്രത പാലിയ്ക്കണമെന്ന് റോഡ് സേഫ്റ്റി അതോറിട്ടി പൊതുജനത്തോട് അഭ്യര്‍ത്ഥിച്ചു.
ഐറിഷ് മലയാളി ന്യൂസ്
- Advertisement -