ഡബ്ലിന്‍: അയര്‍ലണ്ടിലെ എട്ട് കൗണ്ടികളില്‍ മെറ്റ് ഐറിയന്‍ സ്റ്റാറ്റസ് ഓറഞ്ച് വിന്‍ഡ് മുന്നറിയിപ്പ് നല്‍കി, അതേസമയം വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, കെറി എന്നി കൗണ്ടികളില്‍ മഴ ശക്തമാകുകയും ചെയ്യും.ഇവിടിങ്ങളില്‍ സ്റ്റാറ്റസ് ഓറഞ്ച് മഴ അലേര്‍ട്ടിലായിരിക്കും.
കാര്‍ലോ, കില്‍കെന്നി, വെക്സ്ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക്, കെറി, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും ഇടയില്‍ അതിശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ രാവിലെ 9 മണിക്കും 3 മണിക്കും ഇടയില്‍ കനത്ത മഴ പെയ്യും.
കാര്‍ലോ, ഡബ്ലിന്‍, കില്‍കെന്നി, വെക്സ്ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിനൊപ്പം ലെയിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍, ഗാല്‍വേ എന്നിവിടങ്ങളില്‍ സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
രണ്ടും രാവിലെ 7 മണിക്ക് പ്രാബല്യത്തില്‍ വരും, അര്‍ദ്ധരാത്രി വരെ സാധുവായിരിക്കും.
ആഗ്‌നസ് കൊടുങ്കാറ്റ് അയര്‍ലണ്ടിനു മുകളിലൂടെ വടക്കോട്ട് നീങ്ങുന്നതിനാല്‍ സ്ഥലങ്ങളില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്, കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത് എന്ന് മെറ്റ് ഐറിയന്‍ പറഞ്ഞു, ഇത് സ്‌പോട്ട് വെള്ളപ്പൊക്കത്തിന് കാരണമാകും.
യാത്രാക്ലേശം, വൈദ്യുതി മുടക്കം, തീരപ്രദേശത്തെ വെള്ളപ്പൊക്കം, മോശം ദൃശ്യപരത എന്നിങ്ങനെ രാജ്യത്തെ ജനജീവിതം തകരാറില്‍ ആക്കിയേക്കാവുന്ന തീവ്രതയാണ് ആഗ്നസ് കൊടുങ്കാറ്റിനുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.