ഡബ്ലിന്‍ : പെരുമഴയും വെള്ളപ്പൊക്കവും യാത്രാ തടസ്സങ്ങളും മുന്‍നിര്‍ത്തി ശനിയാഴ്ച കോര്‍ക്കിലും കെറിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ക്ലെയര്‍, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ്, ഗോള്‍വേ എന്നീ കൗണ്ടികളില്‍ മെറ്റ് ഏറാന്‍ യെല്ലോ അലേര്‍ട്ടും നല്‍കി.വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്ച രാത്രി 11 വരെ മുന്നറിയിപ്പ് ബാധമാകും.
നദികളിലും തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കവും യാത്രാ തടസ്സങ്ങളും പ്രതീക്ഷിക്കാം.തെക്കന്‍ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അതിനാല്‍ അപകടകരമായ സാഹചര്യങ്ങളെ കരുതിയിരിക്കണം.ഇന്ന് മഴയും ചാറ്റല്‍മഴയും വ്യാപകമായുണ്ടാകും. അന്തീക്ഷം മിക്കവാറും ഈര്‍പ്പമുള്ളതും മേഘാവൃതവുമായിരിക്കുമെന്നും പ്രവചനം പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.