head3
head1

പബ്ബുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പെരുമാറ്റച്ചട്ടം, നോ ലൈവ് മ്യൂസിക്, 105 മിനിറ്റ് സമയപരിധി, രാത്രി 11.30ന് കര്‍ഫ്യൂ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പബ്, റസ്റ്റോറന്റ് നിയമങ്ങള്‍ സര്‍ക്കാര്‍ ‘പരിഷ്‌കരിച്ചു’. ജൂലൈ പകുതിയോടെ ഇന്‍ഡോര്‍ ഡൈനിംഗും മദ്യസല്‍ക്കാരവും പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് മുന്നോടിയായാണ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.പാട്ടും ഡാന്‍സും സംഗീതവുമൊന്നുമില്ലാത്ത, നിശ്ചിത സമയ പരിധിയില്‍ ഭക്ഷണവും ‘പാനിയവും’ കഴിച്ചു മടങ്ങണമെന്ന് ഫെയ്ല്‍റ്റ് അയര്‍ലന്‍ഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു.
നോ ലൈവ് മ്യൂസിക്, 105 മിനിറ്റ് സമയപരിധി, രാത്രി 11.30ന് കര്‍ഫ്യൂ എന്നിവയാണ് പബ്ബുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ഹൈലൈറ്റ്സ്.

ഒരു ടേബിളില്‍ 13 വയസ്സിന് മേല്‍ പ്രായമുള്ള ആറ് പേരില്‍ കൂടുതല്‍ അനുവദിക്കില്ല. 12വയസ്സില്‍ താഴെയുള്ളവരെ ഈ കണക്കില്‍പ്പെടുത്തിയിട്ടില്ല.എന്നിരുന്നാലും ആകെ എണ്ണം 15 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കെട്ടിടത്തില്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നുവെങ്കില്‍, 105 മിനിറ്റ് പരിധി ബാധകമാകില്ല.

ഒരു മീറ്റര്‍ സാമൂഹിക അകലമേ പാലിക്കാന്‍ കഴിയുന്നുള്ളുവെങ്കില്‍, 105 മിനിറ്റ് സമയ പരിധി ബാധകമാകും.

ഔട്ട്‌ഡോര്‍ ഡൈനിംഗിന് 105 മിനിറ്റ് സമയപരിധി ഉണ്ടാകില്ല. ഇത് ജൂണ്‍ ഏഴിന് മുതല്‍ നടപ്പാക്കും..ഇന്‍ഡോറിലും ഔട്ട്‌ഡോറിലും തത്സമയ സംഗീതം അനുവദിക്കില്ല.ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകളും രാത്രി 11.30 ഓടെ ക്ലീയര്‍ ചെയ്തിരിക്കണം.

ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ടേബിള്‍ ഡൈനിംഗ് സര്‍വീസ് മാത്രമേയുണ്ടാകൂ. ഇന്‍ഡോര്‍ ഡൈനിംഗില്‍ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ടേബിളുകള്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല.റെസ്റ്റോറന്റുകള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് സിഇഒ അഡ്രിയാന്‍ കമ്മിന്‍സ് മാര്‍ഗനിര്‍ദേശങ്ങളെ സ്വാഗതം ചെയ്തു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More