വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികള്‍ അതിവിപുലമായി സെപ്റ്റംബര്‍ 8 ഞായറാഴ്ച സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനാറു വര്‍ഷക്കാലമായി വാട്ടര്‍ഫോര്‍ഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ വാട്ടര്‍ഫോര്‍ഡ് ബാലിഗണര്‍ GAA ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ അത്തപ്പൂക്കളം, തിരുവാതിര, മാവേലി എഴുന്നള്ളത്ത്, കില്‍ക്കെനി ആട്ടം കലാസമിതിയുടെ ചെണ്ടമേളം ഫ്‌ലാഷ്മൊബ്, ഗ്രൂപ്പ് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, മലയാളി മങ്ക മത്സരം , വടംവലി മത്സരം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.
വ്യത്യസ്തമായ രുചിക്കൂട്ടുകളിലൂടെ അയര്‍ലണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ട ഹോളിഗ്രയില്‍ റസ്റ്റോറന്റ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വിവിധതരത്തിലുള്ള കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്.
‘ശ്രാവണം -24’ന് മാറ്റു കൂട്ടുവാന്‍ പ്രശസ്ത സിനിമാ-സീരിയല്‍ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, കലാഭവന്‍ ജോഷി ഗായകരായ ഷിനോ പോള്‍, ശ്രീലക്ഷ്മി എന്നിവര്‍ അണിനിരക്കുന്ന ‘ഓണ്‍- ആഘോഷം ‘ സ്റ്റേജ് പ്രോഗ്രാമും അരങ്ങേറുന്നതാണ്.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓഫ് സ്റ്റേജ് മത്സരങ്ങളായ കാരംസ് , ചെസ്, ചീട്ടുകളി എന്നിവയും നടത്തപ്പെടുന്നു. വിജയികളാകുന്നവര്‍ക്ക് ഓണാഘോഷ പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. വൈകിട്ട് ഏഴു മണിയോടുകൂടി ആഘോഷ പരിപാടികള്‍ സമാപിക്കുന്നതാണ്.
വാട്ടര്‍ഫോര്‍ഡിലെ മുഴുവന്‍ പ്രവാസി മലയാളികളെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.
വാര്‍ത്ത – ഷാജു ജോസ്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.