ഡബ്ലിന്‍: മുള്ളിംഗാര്‍ മലയാളികളുടെ സംഘടനയായ വോയിസ് ഓഫ് മുള്ളിംഗാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ നാളെ സെപ്റ്റംബര്‍ 14 ന് ശനിയാഴ്ച ഡൗണ്‍സ് GAA ക്ലബ്ബില്‍വെച്ചുjn നടത്തപ്പെടും. രാവിലെ കൃത്യം 9മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം വരെ നീളും.
മുള്ളിംഗാര്‍ മേഖലയിലെ എല്ലാ മലയാളികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ക്കായി വമ്പിച്ച തോതിലുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയാവുന്നത്.
ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മാവേലി മന്നന് വരവേല്‍പ്പ് ഒരുക്കാന്‍ കാത്തിരിക്കുകയാണ് മുള്ളിംഗാര്‍.
അമ്പതോളം മലയാളിമങ്കമാര്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര.വിഭവ സമൃദ്ധമായ ഓണ സദ്യ.കുട്ടികളുടയും മുതിര്‍ന്നവരുടയും വിവിധയിനം കലാകായിക പരിപരിപാടികള്‍,സ്ത്രീകളും കുട്ടികളൂം പങ്കെടുക്കുന്ന ആവേശജ്ജലമായ വടം വലി മത്സരം ,റിതം മുള്ളിംഗാര്‍ അവതരിപ്പിക്കുന്ന ചെണ്ട മേളം, മുള്ളിംഗാറിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന ഗാന വിരുന്ന്എന്നിവയ്ക്ക് പുറമെ ഓണമേളയുടെ മുഖ്യാകര്‍ഷണമായി
കൊച്ചിന്‍ കലാഭവനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഒരുക്കിയിട്ടുണ്ട്.
ഏവരെയും ഓണാഘോഷ പരിപാടികളിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടക സമിതി അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.