head3
head1

ക്രംലിന്‍ കേരളൈറ്റ്‌സ് ക്‌ളബിന്റെ ഓണാഘോഷം ഇന്ന് ശനിയാഴ്ച

ഡബ്ലിന്‍ – അയര്‍ലണ്ടിലെ ക്രംലിന്‍ കേരളൈറ്റ്‌സ് ക്‌ളബിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച വാക്കിന്‍സ്ടൗണിലുള്ള ഗ്രീന്‍ഹില്‍സ് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടും.

ക്രംലിന്‍ പ്രദേശത്തു താമസിക്കുന്ന മലയാളികള്‍ക്കും, ഇവിടെ നിന്ന് അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളിലേക്കു താമസം മാറിപോയവര്‍ക്കും അവരുടെ സൗഹൃദം നിലനിര്‍ത്തുന്നതിനും, ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും 2023 ല്‍ തുടങ്ങിയ ഒരു ആശയമാണ് ക്രംലിന്‍ കേരളൈറ്റ്‌സ് ക്ലബ് .

ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് ആര്‍പ്പോ ഇര്‍ര്‍റോ 2024 എന്ന പേരില്‍ നടത്തപെടുന്ന പരിപാടിക്കു കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളോട് കൂടി തിരി തെളിയും.. തുടര്‍ന്ന് നടത്തപെടുന്ന ഉല്‍ഘാടന ചടങ്ങില്‍ ഡബ്ലിന്‍ സൗത്ത് മേയര്‍ ശ്രീ . ബേബി പെരേപ്പാടന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും..

27 ല്‍ പരം വിഭവങ്ങളോട് കൂടിയ ഓണസദ്യ , ഓണപാട്ട് ,വനിതകളുടെ നേതൃത്വത്തില്‍ നടത്തപെടുന്ന മെഗാ തിരുവാതിര , ആഘോഷങ്ങള്‍ക്കു കൊഴുപ്പേകുവാന്‍ ചെണ്ടമേളം , മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങള്‍ എന്നിവ ഈ വര്‍ഷത്തെ ഓണത്തെ സമ്പന്നമാക്കുമെന്നു സംഘാടകര്‍ അറിയിച്ചു ..

പുരുഷന്മാര്‍ക്കും , വനിതകള്‍ക്കുമായി പ്രത്യേകം നടത്തപെടുന്ന വടംവലി മത്സരത്തിന് നിര്‍മല്‍ റൈസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 10 കിലോ വീതമുള്ള മട്ട അരിയാണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത് …

വൈകുന്നേരം 4 മണിയോടുകൂടി ക്ലബ്ബിലെ അംഗങ്ങള്‍ ചേര്‍ന്നൊരുക്കുന്ന ശ്രവണ മധുരമായ ഗാനമേളയോടുകൂടി ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കു സമാപനമാകും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Leave A Reply

Your email address will not be published.

error: Content is protected !!