head1
head3

കോവിഡില്‍ കുരുങ്ങി ഒളിമ്പിക്‌സ് ;അനിശ്ചിതത്വം തുടരുന്നു

ടോക്യോ : ഒളിമ്പിക്‌സിന് ഇനി രണ്ടു മാസമില്ല. ജൂലൈ 23 മുതല്‍ ആഗസ്ത് എട്ടു വരെയാണ് നിശ്ചയിച്ചതെങ്കിലും അനശ്ചിതത്വം തുടരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടോക്യോ അടക്കമുള്ള നഗരങ്ങളിലെ അടിയന്തരാവസ്ഥ ജൂണ്‍ 20 വരെ നീട്ടുമെന്നാണ് ഒടുവിലത്തെ വിവരം.നിലവില്‍ മെയ് 31 വരെയാണ് നിയന്ത്രണം.

ഗുരുതര രോഗമുള്ളവരുടെ എണ്ണം കൂടിയതും വാക്‌സിനേഷന്‍ മന്ദഗതിയിലായതും അടിയന്തരാവസ്ഥ നീട്ടാന്‍ കാരണമായി.ജപ്പാനില്‍ 7, 27,000 പേര്‍ക്ക് കോവിഡ് ബാധിച്ചു. മരണം 12,597.

സമ്പന്ന രാജ്യങ്ങളില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ഏറെ പിറകിലാണ് ജപ്പാന്‍.

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More