head1
head3

അയര്‍ലണ്ടില്‍ ഇനി വരാന്‍ പോകുന്നത് റെഡിമെയ്ഡ് വീടുകളുടെ കാലം,

ഡബ്ലിന്‍ : ഇനി വരാന്‍ പോകുന്നത് റെഡിമെയ്ഡ് വീടുകളുടെ കാലം.അയര്‍ലണ്ടുള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ഈ പുതിയ നിര്‍മ്മാണ വഴികളിലൂടെ നടന്നു തുടങ്ങിയെന്ന വിശേഷങ്ങളാണ് 2021ലെ ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ ഉച്ചകോടിയില്‍ പങ്കുവെയ്ക്കുന്നത്.

പണിക്കാരനെ വിളിച്ച് അല്ലെങ്കില്‍ കരാറുകാരനെ ഏല്‍പ്പിച്ചു വീട് പണിയുടെ പിന്നാലെ കഷ്ടപ്പെട്ട് നടക്കേണ്ട സ്ഥിതി അവസാനിക്കാന്‍ പോവുകയാണ്. സൈറ്റിന് പുറത്ത് ഫാക്ടറികളില്‍ നിര്‍മ്മിച്ച വീടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ജോലിയേ ഇനിയുള്ള കാലം വേണ്ടി വരൂ.

റെഡിമെയ്ഡ് മേന്മകള്‍ കേള്‍ക്കാം…

മോഡുലാര്‍ ഹോമുകളില്‍ സ്പെഷ്യലൈസ് ചെയ്ത ബിഎഎം അയര്‍ലണ്ടിന്റെയും മോഡേണ്‍ ഹോംസ് അയര്‍ലണ്ടിന്റെയും ഡയറക്ടര്‍ മൈക്കല്‍ കിയോഹാനെ റെഡിമെയ്ഡ് വീടുകളെക്കുറിച്ച് ഉച്ചകോടിയില്‍ വിശദീകരിച്ചു. ഒരു ജോഡി സെമി ഡിറ്റാച്ച്ഡ് വീടുകള്‍ സൈറ്റിലേക്ക് കൊണ്ടുവരാം,അവ ഒരു ദിവസത്തിനുള്ളില്‍ സ്ഥാപിക്കാമെന്നും ഇദ്ദേഹം വ്യക്തമാക്കി.

90%വും പൂര്‍ണ്ണമായും കാലാവസ്ഥയ്ക്കനുയോജ്യമായ ഇവയുടെ നിര്‍മ്മാണവും സ്ഥാപനവും വളരെ വേഗത്തിലാണ്. ഓണ്‍-സൈറ്റില്‍ ഉണ്ടായിരിക്കാവുന്നതിനേക്കാള്‍ എട്ട് മടങ്ങ് ഗുണനിലവാര പരിശോധനകള്‍ ഓഫ് സൈറ്റിലുണ്ടെന്ന് ഇദ്ദേഹം വിശദീകരിച്ചു.

കാര്‍ബണ്‍ ഉദ്ഗമനം 40%വും മാലിന്യങ്ങള്‍ 80% കുറയ്ക്കും. മറ്റ് വീടുകളേക്കാള്‍ അഞ്ച് മടങ്ങ് സുരക്ഷിതമാണ്. വേഗത, ഗുണനിലവാരം, പാരിസ്ഥിതിക പരിഗണനകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കളും വേണ്ട.അയര്‍ലണ്ട്, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവയ്ക്കിടയില്‍ പ്രതിവര്‍ഷം ഏകദേശം 4,000 റെഡിമേയ്ഡ് യൂണിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കി.

റെഡിമേയ്ഡ് സ്വകാര്യമേഖലയില്‍ മാത്രം മതിയോ…

അയര്‍ലണ്ടിലും യുകെയിലുമായി ഇത്തരത്തിലുള്ള 15,000 വീടുകളുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നതെന്ന് ബാലിമോറിലെ അയര്‍ലണ്ട് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ പോള്‍ കാര്‍ട്ടി പറഞ്ഞു. റെഡിമെയ്ഡ് വീടുകള്‍ വ്യവസായത്തിന്റെ 7 -10% ആയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.മോഡുലാര്‍ വ്യവസായത്തെ നിലനിര്‍ത്താന്‍ സ്വകാര്യമേഖലയ്ക്ക് മാത്രമായി കഴിയില്ല, അതിനാല്‍ പൊതുമേഖല കൂടി ഇവിടെ ചുവടുവെക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഫാക്ടറി നടത്തിക്കൊണ്ടുപോകുന്നതിന്റെ ആവശ്യകതകള്‍ വ്യവസായം ഇത് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.കെട്ടിടങ്ങള്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, സ്റ്റുഡന്റ്സ് ഹോമുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ സ്വന്തം നിലയില്‍ റെഡിമെയ്ഡുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

അയര്‍ലണ്ട് ഭാവിയില്‍ ഫുള്‍ റെഡിമെയ്ഡാകുമെന്ന് സിഐഎഫ്
അയര്‍ലണ്ടിലെ ഭൂരിഭാഗം പുതിയ വീടുകളും ക്രമേണ ഫാക്ടറികളിലാകും നിര്‍മ്മിക്കുകയെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്‍ കോണ്‍ഫറന്‍സും ഉറപ്പിക്കുന്നു.അയര്‍ലണ്ടിലെ ഭവന ക്ഷാമവുംകുറഞ്ഞ വിതരണവും തുടരുന്നതിനിടയിലാണ് നിര്‍മാണ വ്യവസായത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന വഴികളെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്തത്.

കാലാവസ്ഥാ വ്യതിയാനം, മേഖലയുടെ ഡിജിറ്റൈസേഷന്‍, സപ്ലൈ-ചെയിന്‍ ഒപ്റ്റിമൈസേഷന്‍ എന്നിവയുടെ വെല്ലുവിളികളെ നേരിടാന്‍ വ്യവസായം പ്രവര്‍ത്തിക്കുന്ന രീതി ഓഫ്-സൈറ്റ് നിര്‍മ്മാണത്തിലേയ്ക്ക് ക്രമീകരിക്കേണ്ടതുണ്ടെന്ന് സിഐഎഫിന്റെ സ്പെഷ്യലിസ്റ്റ് കോണ്‍ട്രാക്ടിംഗ് ഡയറക്ടര്‍ സീന്‍ ഡൗനെ പറഞ്ഞു.

എന്റര്‍പ്രൈസ് അയര്‍ലണ്ട് യുകെക്കായി അടുത്തിടെ പൂര്‍ത്തിയാക്കിയ ഒരു റിപ്പോര്‍ട്ടില്‍ പരമ്പരാഗത ‘സ്റ്റിക്ക് ബില്‍ഡ്’ മേഖലയുടെ 60% അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓഫ്-സൈറ്റ് ഡെലിവറി മോഡലിലേക്ക് പോകുമെന്ന് കാണിക്കുന്നതായി ഇദ്ദേഹം ചൂണ്ടിക്കാട്ടി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More