head1
head3

അങ്കമാലി സ്വദേശികളായ ഇറ്റലിയിലെ മലയാളി ദമ്പതികള്‍ ഒരാഴ്ചക്കുള്ളില്‍ കേരളത്തില്‍ വെച്ച് നിര്യാതരായി

നാപ്പോളി :നാപ്പോളിക്കടുത്തുള്ള   പഗാനിയിലെ മലയാളി ദമ്പതികള്‍ കേരളത്തില്‍ വെച്ച് കോവിഡ് ബാധിതരായി നിര്യാതരായി. അങ്കമാലി തുറവൂര്‍  പുതുവ ബേബി തോമസും (59 ) ഭര്‍ത്താവ് തോമാസ്  പുതുവയുമാണ് (65) ഒരാഴ്ചയുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്.

കഴിഞ്ഞ 14 വര്‍ഷങ്ങളായി ഇറ്റലിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍.
ആറ് മാസം മുമ്പാണ് ബേബി തോമസ് നാട്ടിലേയ്ക്ക് പോയത്. തോമസ്  കേരളത്തിലേയ്ക്ക് പോയത് രണ്ട് മാസം മുമ്പാണ്.

ഏക മകന്‍ അബിയുടെ വിവാഹത്തിനായാണ് രണ്ട് പേരും നാട്ടിലെത്തിയത്.

വിവാഹ പിറ്റേന്ന് തന്നെ തോമാസ്  പുതുവയ്ക്ക്  കോവിഡ് കണ്ടെത്തുകയായിരുന്നു.

അസുഖ ബാധിതനായ  തോമസിനെ ആദ്യം  മട്ടാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, കോവിഡ്   ഭേദമായി വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു വീട്ടിൽ  തിരിച്ചെത്തിയ  തോമസിനെ   വീണ്ടും ശ്വാസതടസവും,ന്യൂമോണിയയും  പിടികൂടുകയും , മൂക്കന്നൂർ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയും ചെയ്തു.

തോമസ് ആദ്യതവണ  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്താണ്  ബേബിയ്ക്ക്  രോഗം  തിരിച്ചറിഞ്ഞത്. ബേബിയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.മേയ് ഏഴിനാണ് ബേബി തോമസ് നിര്യാതയായത്.

രോഗം ഗുരുതരമായി തുടർന്ന തോമസിനെ  ലിസി ആശുപത്രിയിലേയ്ക്ക്   മാറ്റിയെങ്കിലും മരണപ്പെടുകയാണുണ്ടായത്.

ജീവിതസഖിയുടെ നിര്യാണവാര്‍ത്ത ഹോസ്പിറ്റലില്‍ ഗുരുതരമായ അവസ്ഥയില്‍ ആയിരുന്ന തോമസിനെ അറിയിച്ചിരുന്നില്ല.

ഏക മകൾ അബർണ്ണ, കോയമ്പത്തൂരിൽ സന്യാസനാർഥിയാണ്.

ഇന്ന് (ഞായര്‍) രാവിലെ തോമാസ്  പുതുവയും മരണത്തിന് കീഴടങ്ങി.

തോമസ്  പുതുവായുടെ സംസ്‌കാര ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടത്തപ്പെട്ടു.

    ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More