ഡബ്ലിന്‍: പ്രതീക്ഷകള്‍ സാക്ഷാത്കരിച്ച് സാജന്‍ ആന്റണി ഇനി നിത്യതയിലേയ്ക്ക്. അയര്‍ലണ്ടിലെ നേസിലെ താമസക്കാരനായിരുന്ന സാജന്‍ ഉറ്റവരെയും,ഉടയവരെയും ഒരു നോക്ക് കാണാനുള്ള ആഗ്രഹവുമായി തിരികെ നാട്ടിലെത്തി, കൊതി തീരെ അവരുടെ സ്‌നേഹം ആസ്വദിച്ചാണ് ഇന്ന് ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ അന്ത്യയാത്രയായത് .ഭാര്യ: ട്രെസ്സാ സാജന്‍ , രണ്ടു മക്കള്‍
ഒന്നര വര്‍ഷം മുമ്പ് മാത്രമാണ് സാജന്‍ ആന്റണിയെന്ന 51 വയസുകാരന്‍ ജോലി നേടി അയര്‍ലണ്ടില്‍ എത്തിയത്.മാള്‍ട്ടയില്‍ ഏതാനം വര്‍ഷങ്ങള്‍ ജോലി ചെയ്ത ശേഷമാണ് സാജന്‍ അയര്‍ലണ്ടിലേയ്ക്ക് താമസം മാറ്റിയത്. കുടുംബത്തെ ഒപ്പം കൂട്ടാനും, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം തേടാനുള്ള മോഹവുമായിരുന്നു അതിന് പിന്നില്‍.അയര്‍ലണ്ടില്‍ കാവനാഗ് ബസ്സ് സര്‍വീസില്‍ ഡ്രൈവറായി ജോലി ആരംഭിച്ച സാജന്,അധികം താമസിയാതെ തന്നെ രോഗബാധ കണ്ടെത്തുകയായിരുന്നു.
ഇതോടെ അവധിക്ക് നാട്ടില്‍ തിരിച്ചെത്തിയ സാജന്‍ കൊച്ചിയിലെ ഡോക്ടര്‍ ഗംഗാധരന്റെ ട്രീറ്റ്‌മെന്റ്റില്‍ അഭയം തേടി.കാന്‍സര്‍ രോഗത്തിനുള്ള ചികിത്സയില്‍ ഏറ്റവും പേരുകേട്ട അയര്‍ലണ്ടില്‍ നിന്നും നാട്ടില്‍ ചികിത്സയ്ക്ക് എത്തിയതിന്റെ ഔചിത്യം മെഡിക്കല്‍ സംഘത്തിനും അത്ഭുതമായിരുന്നുവെങ്കിലും ,അതിശയകരമായി ഫുള്‍ ക്ലിയര്‍ നല്‍കിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കൊച്ചിയില്‍ നിന്നും മടക്കിവിട്ടത്.
അയര്‍ലണ്ടില്‍ മടങ്ങിയെത്തി അധികം വൈകും മുമ്പേ , വിധിവൈപരീത്യം പോലെ രോഗം മടങ്ങിയെത്തുകയായിരുന്നു.കഴിഞ്ഞ രണ്ടാഴ്ച മുമ്പ് തന്നെ ദേഹമാസകലം വേദനയുമായി സാജന്‍ വീണ്ടും ആശുപത്രിയിലെത്തേണ്ടി വന്നു. പരിശോധനകള്‍ തുടരവേ , അദ്ദേഹത്തിന്റെ രണ്ട് കാലുകളും തളര്‍ന്നുപോയി.
അല്പമെങ്കിലും രോഗം സുഖമായാല്‍ നാട്ടിലേയ്ക്ക് മടങ്ങാനും, മാതാവിനോടും, സ്വകുടുംബത്തോടും ചേരാനും കാത്തിരുന്ന സാജനെ അയര്‍ലണ്ടിലെ മലയാളി സമൂഹം കൈയയച്ച് സഹായിച്ചിരുന്നു. നാട്ടിലേയ്ക്ക് പോകാന്‍ ഇനി എയര്‍ ആംബുലന്‍സ് സൗകര്യവും ,മെഡിക്കല്‍ സംഘത്തിന്റെ ചിലവുള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി വെറും 24 മണിക്കൂറുകള്‍ക്കുള്ളില്‍ €45,837 ഐറിഷ് മലയാളി സമൂഹം സംഘടിപ്പിച്ചു നല്‍കിയിരുന്നു.
വര്‍ദ്ധക്യത്തിലുള്ള അമ്മയെയും ,ഭാര്യയെയും കുട്ടികളെയും ഒന്ന് കൂടി കാണണമെന്നും ,ജന്മനാടിന്റെ മടിത്തട്ടില്‍ സമാശ്വാസം തേടണമെന്നും ആഗ്രഹിച്ചിരുന്ന സാജന്റെ അന്ത്യാഭിലാഷം നിറവേറ്റി നല്‍കിയതില്‍ ഐറിഷ് മലയാളികളോട് ഏറെ നന്ദിയറിയിച്ചാണ് അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയത്.
എങ്കിലും വിധിയുടെ അനിവാര്യമായ ഇടപെടലിലൂടെ ,സാജന്‍ മടങ്ങുകയാണ്. നിത്യതയിലേയ്ക്ക്.സംസ്‌കാരം പിന്നീട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.