ട്രേലി : അയര്‍ലണ്ടിലെ കൗണ്ടി കെറിയിലെ മണ്ണത്തൂര്‍ പോള്‍ കുര്യന്‍ മറ്റത്തിലിന്റെ ഭാര്യയും ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഹോമിലെ മുന്‍ സ്റ്റാഫ് നഴ്സുമായിരുന്ന ജെസ്സി ജോയ് ( 33) നിര്യാതയായി. ട്രേലി സെന്റ് ജോസഫ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്.
ഏഴ് വയസുകാരി ഇവാ ഏക മകളാണ്.
കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് കെറി ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ജെസി ഇന്ന് രാവിലെ 11 മണിയോടെ നിര്യാതയായത്.
രണ്ട് വര്‍ഷം മുമ്പ് അയര്‍ലണ്ടിലെത്തിയ ജെസ്സി ജോയി ഔര്‍ ലേഡി ഓഫ് ഫാത്തിമാ നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.അടുത്തിടെ കെറി ജനറല്‍ ഹോസ്പിറ്റലില്‍ ജോലി ലഭിച്ചിരുന്നു. എങ്കിലും രണ്ട് മാസം മുമ്പേ അവിടെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പേ തന്നെ രോഗം ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിയുകയായിരുന്നു.
രോഗാവസ്ഥ സ്ഥിരീകരിച്ചതോടെ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതില്‍ തടസം നേരിടുകയും ,കുടുംബം ആകെ പ്രതിസന്ധിയില്‍ ആവുകയും ചെയ്തു. ഫോര്‍ത്ത് സ്റ്റേജിലേക്ക് കടന്ന അര്‍ബുദത്തെ തടയാന്‍ വിധിക്കായില്ല.
രാമമംഗലം എഴക്കര്‍നാട് ചെറ്റേത്ത് പരേതനായ സി സി ജോയിയുടെയും,ലിസി ജോയിയുടെയും മകളാണ് ജെസ്സി.ജോസി ജോയിയാണ് സഹോദരന്‍.ജെസ്സിയുടെ രോഗാവസ്ഥ അറിഞ്ഞ് നാട്ടില്‍ നിന്നും അമ്മയും സഹോദരനും കെറിയില്‍ എത്തിയിരുന്നു.
ജെസ്സിയുടെ മരണവിവരമറിഞ്ഞ് കെറിയിലെ നിരവധി മലയാളികള്‍ ,ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
സംസ്‌കാരം നാട്ടില്‍ നടത്താനാണ് പദ്ധതിയിടുന്നത്.സംസ്‌കാരചിലവുകള്‍ക്കായും ,ജെസ്സിയുടെ കുടുംബത്തെ സഹായിക്കാനുമായി ഗോ ഫണ്ട് മീ വഴി ഒരു ഫണ്ട് റേസിംഗ് ആരംഭിച്ചിട്ടുണ്ട്.ജെസ്സി രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ ആരംഭിച്ച ഫണ്ട് റേസിംഗ് പേജാണിത്.(ജോലി രാജിവെച്ച അവസ്ഥയിൽ ,പുതിയ ജോലിയിലേക്ക് പ്രവേശിക്കും മുമ്പേ രോഗം തിരിച്ചറിഞ്ഞപ്പോൾ മുതൽ നിരവധി പേർ കുടുംബത്തെ സഹായിച്ചിരുന്നു.) സന്മനസുള്ളവര്‍ക്ക് താഴെപറയുന്ന ലിങ്ക് വഴി ഗോ ഫണ്ട് മീ” പേജില്‍ പ്രവേശിച്ച് ജെസ്സിയുടെ കുടുംബത്തെ സഹായിക്കാം https://www.gofundme.com/f/w6d6ca-breast-cancer-with-metastasis
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.